അബുദബിയില്‍ കോവിഡ് ബാധിച്ച് ഇലന്തൂര്‍ സ്വദേശി മരിച്ചു

16 second read

അബുദബി: മുസഫഹില്‍ കോവിഡ് ബാധിച്ച് കപ്പല്‍ ജീവനക്കാരനായ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ ഇടപ്പരിയാരം പൂവണ്ണുംമൂട്ടില്‍ പ്രകാശ് കൃഷ്ണന്‍ ( 52 ) ആണ് ഇന്നലെ വൈകിട്ട് മരിച്ചത്. പനിയായിട്ടാണ് ചികില്‍സ തേടിയത്. രണ്ടു ദിവസം മുന്‍പാണ് രോഗലക്ഷണം കണ്ടത്. ഇന്നലെ വൈകിട്ട് മരണം സംഭവിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. സംസ്‌കാരം അവിടെ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പിതാവ് : കൃഷ്ണന്‍ വൈദ്യര്‍ ( പരേതന്‍ )
മാതാവ് : ആനന്ദവല്ലി
ഭാര്യ: അമ്പിളി
മകന്‍ : ആകാശ്
മകള്‍ : അശ്വതി
മരുമകന്‍ : അനുരാജ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …