കോവിഡ് :ഗുജറാത്തില്‍ മരണനിരക്ക് കൂടാന്‍ കാരണം എല്‍ടൈപ്പ്

20 second read

അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡ് മരണനിരക്ക് കൂടാന്‍ കാരണം എല്‍-ടൈപ്പ് കൊറോണ വൈറസിന്റ ആധിക്യമാകാമെന്ന് വിദഗ്ധര്‍. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായി കരുതുന്ന ചൈനയിലെ വുഹാനില്‍ വ്യാപകമായി കാണപ്പെട്ട വൈറസാണിത്. ഗുജറാത്തില്‍ ഇതുവരെ കോവിഡ് ബാധിച്ച് 133 പേരാണ് മരണത്തിനു കീഴടങ്ങിയത്. എസ് -ടൈപ്പ് കൊറോണ വൈറസിനേക്കാള്‍ വിനാശകാരിയായ എല്‍-ടൈപ്പ് വൈറസിന്റെ സാന്നിധ്യമാണ് ഇവിടെ മരണനിരക്ക് ഉയരാന്‍ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ യാതൊരു ഗവേഷണവും ഇതുവരെ നടത്തിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.

ജീനോം സീക്വന്‍സിങ്ങിനായി കഴിഞ്ഞ ഇടയ്ക്ക് ഉപയോഗിച്ച നോവല്‍ കൊറോണ വൈറസില്‍ എല്‍-ടൈപ്പ് സ്‌ട്രെയ്‌നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നതായി ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച് സെന്ററിലെ (ജിബിആര്‍സി )ശാസ്ത്രജ്ഞന്‍ പറഞ്ഞു. ‘കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് എല്‍-ടൈപ്പ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് വിദേശത്തു നിന്നുള്ള ശാസ്ത്രജഞ്ര്‍ നടത്തിയ വിശകലനത്തില്‍ പറയുന്നത്. ഇത് വുഹാനില്‍ വ്യാപകമായി കാണപ്പെട്ടവയാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…