ഏഴ് വയസുള്ള കോവിഡ് രോഗി ആശുപത്രി വിട്ടു; രോഗം വന്ന വഴി അജ്ഞാതം

16 second read

ദുബായ് :ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സ്‌നേഹാഭിവാദ്യങ്ങള്‍ക്കിടെ അമ്മയുടെ കൈപിടിച്ച് ആശുപത്രിയില്‍ നിന്നിറങ്ങുമ്പോള്‍ ലീന്‍ എന്ന കൊച്ചു മിടുക്കിയുടെ കണ്ണുകള്‍ തിളങ്ങി. ഇത്രയും ദിവസം തനിക്ക് സ്വന്തം മകളുടെ കരുതല്‍ തന്ന എല്ലാവരെയും വിട്ടുപോകുന്നതിലെ വിഷമം അവളുടെ മുഖത്ത് പ്രത്യക്ഷമായി. എങ്കിലും അവള്‍ കുഞ്ഞു കൈകള്‍ വീശി എല്ലാവര്‍ക്കും ടാറ്റ പറഞ്ഞു.

ബുര്‍ജീല്‍ ആശുപത്രിയിലെ ഐസലേഷന്‍ റൂമില്‍ കിടന്ന ആദ്യ ദിവസങ്ങളില്‍ ഏഴു വയസുകാരി ലീനിന് അറിയില്ലായിരുന്നു, എന്താണ് കോവിഡെന്ന്. മുമ്പെപ്പോഴോ വന്നതിലും കൂടിയ പനി, ശക്തമായ ചുമ. ഒപ്പം ശ്വാസ തടസവും. മകളുടെ വയ്യായ്കകള്‍ ആദ്യം അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരോട് വിശദീകരിക്കുമ്പോള്‍ മാതാപിതാക്കള്‍ക്കും ഇത്രയേ അറിയാമായിരുന്നുള്ളൂ. കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഡോക്ടര്‍മാര്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോകമാകെ പടരുന്ന വൈറസിന് ഇരയായതാണ് കൊച്ചു മിടുക്കിയെന്ന് ഡോക്ടര്‍മാര്‍ പിന്നീടുള്ള പരിശോധനയില്‍ കണ്ടെത്തി. വിവരമറിഞ്ഞു കുടുംബം ആശങ്കയില്‍ ആയെങ്കിലും എന്താണ് രോഗമെന്ന് അറിയാത്തതുകൊണ്ട് ലീന്‍ ഐസലേഷന്‍ റൂമിലെത്തുന്ന ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ചോദിച്ചു കൊണ്ടിരുന്നു, എന്തിനാണ് തന്നെ ആശുപത്രിയിലേക്ക്മാറ്റിയതെന്ന്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…