നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം

18 second read

തമിഴ് നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം. സൂര്യ അഭിനയിക്കുന്നതും അദ്ദേഹത്തിന്റെ നിര്‍മ്മാണക്കമ്പനിയായ ‘ടു ഡി എന്റര്‍റൈന്‍മെന്റ്‌സ് നിര്‍മിക്കുന്നതുമായ ചിത്രങ്ങള്‍ തിയേറ്റര്‍ റിലീസ് ചെയ്യേണ്ടതില്ല എന്നാണ് തമിഴ്‌നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്‌സ് ഓണേര്‍ അസോസിയേഷന്റ തീരുമാനം.

സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക നായികയായ പുതിയ ചിത്രം ‘പൊന്‍മകള്‍ വന്താല്‍’ തീയേറ്റര്‍ റിലീസ് ചെയ്യാതെ, നേരിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ (OTT Platform) റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് അസോസിയേഷന്റെ നീക്കം. ചിത്രം നിര്‍മിച്ചത് ‘ടു ഡി എന്റര്‍റൈന്‍മെന്റ്‌സ് ആയിരുന്നു. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ജ്യോതികയുടെ ചിത്രം നേരിട്ട് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

സൂര്യയുടെ തീരുമാനം അപലപനീയമാണെന്ന് തമിഴ്‌നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്‌സ് ഓണേര്‍ അസോസിയേഷന്‍ ആര്‍ പനീര്‍സെല്‍വം മാധ്യമങ്ങളോട് പറഞ്ഞു. ഈ തീരുമാനം പുന:പരിശോധിക്കണം എന്ന് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന് അവര്‍ തയ്യാറായില്ലെങ്കില്‍ ആ നിര്‍മ്മാണക്കമ്പനിയുമായോ അതുമായി ബന്ധപ്പെട്ടവരുടെയോ ആയ ചിത്രങ്ങള്‍ ഇനി മുതല്‍ നേരിട്ട് ഓണ്‍ലൈന്‍ റിലീസ് ചെയ്യേണ്ടി വരുമെന്നും തീയേറ്റര്‍ റിലീസ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…