ബഹ്‌റൈന്‍ മലയാളി കൂട്ടായ്മ അവശ്യവസ്തുക്കള്‍ കൈമാറി

18 second read

മനാമ: ബഹ്‌റൈന്‍ മലയാളി കൂട്ടായ്മയിലെ വിവിധ സംഘടനകളായ മൈത്രി സോഷ്യല്‍ അസോസിയേഷന്‍, പ്രതീക്ഷ ബഹ്‌റൈന്‍, പടവ് കുടുംബ വേദി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തിലെ ദുരിതാശ്വാസ മേഖലയിലേക്ക് എത്തിച്ച അവശ്യവസ്തുക്കള്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി.നൂഹിന് കൈമാറി. ബഹ്‌റൈനിലെ പ്രമുഖ റീട്ടെയില്‍ വ്യാപാരികളായ അല്‍ റാഷിദ് ഗ്രൂപ്പും, സ്പാളാഷും ചേര്‍ന്ന് നല്‍കിയ 4000 പുതുവസ്ത്രങ്ങളും നിരവധി ജോഡി ചെരുപ്പുകളും അയച്ചവയില്‍ ഉള്‍പ്പെടും.

പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് ഡോ.സദര്‍ അബ്ദുല്‍ റഷീദ് (മൈത്രി ), സുനില്‍ ഖാന്‍ (പ്രതീക്ഷ), മുഹമ്മദ് റഫീഖ് (പടവ്) എന്നിവരില്‍ നിന്നും ജില്ലാ കലക്ടര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. അഡ്വ: ഷബീര്‍ പത്തനംതിട്ട, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാബിര്‍ ഹുസൈന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.എസ്.സീമ എന്നിവര്‍ സംബന്ധിച്ചു. അര്‍ഹരായവര്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കുമെന്ന് ബഹ്‌റൈന്‍ മലയാളി കൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍ സിയാദ് ഏഴംകുളം പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …