കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗത്വ വിപുലീകരണം

16 second read

മനാമ: കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗത്വ വിപുലീകരണം ലക്ഷ്യമാക്കി മെമ്പേര്‍സ് നൈറ്റും അംഗത്വ ഡ്രൈവും ഉദ്ഘാടനം ചെയ്തു. സമുദായാചാര്യന്‍ മന്നത്തു പത്മനാഭനെ അനുസ്മരിച്ച് ആരംഭിച്ച മെമ്പെര്‍സ് നൈറ്റ് ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് പമ്പാവാസന്‍ നായര്‍ മെമ്പര്‍ഷിപ്പ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ സ്വാഗതം ആശംസിച്ചു. മെമ്പര്‍ഷിപ്പ് സെക്രട്ടറി അജയകുമാര്‍, മെമ്പര്‍ഷിപ് കണ്‍വീനര്‍ ഹരികുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും സംബന്ധിച്ചു.

കേരളത്തിലെ പ്രളയക്കെടുതി ബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനുവേണ്ടി കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ നടത്തിരുന്ന ഫണ്ടു സമാഹരണത്തില്‍ എല്ലാ അംഗങ്ങളും അഭ്യുദയകാംഷികളും സഹകരിക്കണമെന്നും സഹായധനം കൃത്യമായി സമാഹരിക്കാനും കൃത്യമായി വിനിയോഗിക്കാനും മുന്നിട്ടിറങ്ങണമെന്നും അസോസിയേഷന്‍ പ്രസിഡന്റ് പമ്പാവാസന്‍ നായര്‍ ആഹ്വാനം ചെയ്തു.

കേരള സോഷ്യല്‍ ആന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (എന്‍എസ്എസ്) സംഘടനയെ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുക എന്ന ലക്ഷ്യത്തോടൊപ്പം അംഗങ്ങളുടെ വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡയറക്ടറിയും ഓണ്‍ലൈന്‍ മെമ്പര്‍ഷിപ് സംവിധാനവും തയാറാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പമ്പാവാസന്‍ നായര്‍ അറിയിച്ചു. സമൂഹത്തിന്റെ സര്‍വ്വതോന്മുഖമായ ഉന്നമനത്തിനും സാമൂഹികവും ഭൗതികവും ആത്മീയവും സാംസ്‌കാരികവുമായ വളര്‍ച്ചക്കും ഇടപെടലുകള്‍ക്കും സംഘടന ശക്തിപെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പമ്പാവാസന്‍ നായര്‍ അഭിപ്രായപെട്ടു. ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഏഴായിരത്തില്‍ പരം ദിനാറിന്റെ സഹായമാണ് സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ലഭ്യമാക്കിയതെന്നും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനൊപ്പം കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാനും സംഘടനക്ക് സാധിക്കുന്നുണ്ടെന്നും കഴിഞ്ഞ രാമായണ മാസാചരണത്തിന്റെ ഭാഗമായി 2500 ദിനാര്‍ രോഗം മൂലം കഷ്ടത അനുഭവിച്ചവര്‍ക്ക് നല്‍കാനായതില്‍ അഭിമാനിക്കുന്നുവെന്നും പമ്പാവാസന്‍ നായര്‍ പറഞ്ഞു.

സംഘടനയില്‍ അംഗങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ മെമ്പര്‍ഷിപ്പിനായി സെക്രട്ടറി അജയകുമാര്‍ 39251308, ജനറല്‍ സെക്രട്ടറി സന്തോഷ് 39222431, കണ്‍വീനര്‍ ഹരികുമാര്‍ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …