അടൂര്‍: കെ. എസ്. ആര്‍.ടി.സി. ബസ്‌ഡ്രൈവറുടെ മലദ്വാരം തൊഴിച്ച് തകര്‍ത്ത കേസില്‍ മരുമകന്‍ അറസ്റ്റില്‍. അടൂര്‍ കെ.എസ്.ടി.സി. ഡിപ്പോയിലെ ഡ്രൈവര്‍ കടമ്പനാട് വടക്ക് സ്വദേശി ഷാജി(55) ആണ് ഗുരുതരമായ പരുക്കുകളോടെ ചായലോട് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകന്‍ സുനിലിനെ ഏനാത്ത് പോലീസ് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു. സംബവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ബസ്‌ഡ്രൈവര്‍ഷൈജിക്ക് പോത്ത് വളര്‍ത്തല്‍ ഉണ്ടായിരുന്നു. രണ്ട് ദിവസം മുന്‍പ് പോത്തിനെ വിറ്റു. പോത്തിനെവിറ്റുകിട്ടിയ പണം മരുമകന്‍ സുനിലിന് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനിടെയില്‍ ക്ഷുഭിതനായ സുനില്‍ ഷാജിയുടെ മലദ്വാരത്തില്‍ തൊഴിക്കുകയായിരുന്നു. തുടര്‍ന്ന് സുനില്‍ ഒളിവില്‍പോയി. ഏനാത്ത് എസ്.ഐ. ഗോപന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുനിലിനെ പിടികൂടിയത്.
-
പാഴ്സലില്‍ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരില്‍ വീഡിയോ കോള്‍; കൊല്ലം സ്വദേശിക്ക് നഷ്ടമായത് 40 ലക്ഷം രൂപ
കൊല്ലം: പാഴ്സലായി അയച്ച സാധനസാമഗ്രികളില്‍ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസര്‍ എന്ന… -
ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസ… -
ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു
ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. ദുബായിലെ ഏറ്റവും വലിയ…
Load More Related Articles
Click To Comment
Check Also
ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…