കേരളത്തിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി വേള്‍ഡ് മലയാളി കൗണ്‍സിലും

17 second read

മനാമ: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി വേള്‍ഡ് മലയാളി കൗണ്‍സിലും. ഈ വര്‍ഷത്തെ ഓണം-ഈദ് പരിപാടികള്‍ ഒഴിവാക്കുകയും വിവിധ വേള്‍ഡ് മലയാളി കൗണ്‍സില്‍ റീജിയണുകള്‍ തുടങ്ങിയ ഫണ്ട് ശേഖരണത്തില്‍ ഭാഗമാകാനും തീരുമാനിച്ചതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ദേവരാജ്, പ്രസിഡന്റ് എഫ്.എം. ഫൈസല്‍ എന്നിവര്‍ അറിയിച്ചു.

കേരളത്തിലെ ദുരന്തമുഖത്തു കൈത്താങ്ങായി വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധികള്‍ അനേകം ദിവസങ്ങളായി സജീവസാന്നിധ്യമാണ്. മുഖൃമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കുറഞ്ഞത് ഒരൂ കോടി രൂപയെങ്കിലും സമാഹരിച്ചു നല്‍കുന്നതിനുവേണ്ടി വിവിധ വേള്‍ഡ് മലയാളി കൗണ്‍സില്‍ റീജിയണുകള്‍ ഇതിനോടകം ഏകദേശം 35 ലക്ഷത്തോളം രൂപ സമാഹരിച്ചു കഴിഞ്ഞു.

കേരളം ഇപ്പോള്‍ നേരിടുന്ന ഭയാനകമായ പ്രളയക്കെടുതിയില്‍ ദുരന്തം അനുഭവിക്കുന്നവരുടെ പുനരധിവാസപദ്ധതിയും ദുരന്തനിവാരണത്തിനുള്ള മാര്‍ഗരേഖനിര്‍ദ്ദേശങ്ങളും ന്യൂജേഴ്സിയില്‍ സംഘടിപ്പിച്ചിരിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്തു തീരുമാനം കൈക്കൊള്ളുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …