ബഹ്‌റൈന്‍ മലയാളി കൂട്ടായ്മ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു

16 second read

മനാമ: പ്രവാസ ലോകത്ത് നിന്നു പരമാവധി സഹായങ്ങള്‍ സ്വരൂപിച്ച് നാടിനെ ദുരിതക്കയത്തില്‍ നിന്ന് കരകയറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബഹ്‌റൈന്‍ മലയാളി കൂട്ടായ്മ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും ബഹ്‌റൈനിലെ മുഴുവന്‍ സംഘടനകളെയും ഏകോപിപ്പിക്കുന്നതിനും കഴിഞ്ഞ ദിവസം ഇന്ത്യന്‍ മ്യൂസിക് സെന്ററില്‍ ചേര്‍ന്ന യോഗം രൂപരേഖ തയാറാക്കി.

കൂട്ടായ്മയുടെ പ്രളയ ദുരിതാശ്വാസത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1000 കിലോ വരെ സാധനങ്ങള്‍ സൗജന്യമായി അയയ്ക്കുന്നതിനുള്ള ധാരണപത്രം ക്ലിക്‌സ് കാര്‍ഗോ പ്രതിനിധി പ്രവാസി കമ്മിഷന്‍ അംഗം സുബൈര്‍ കണ്ണൂരിനു കൈമാറി. ഫ്രാന്‍സിസ് കൈതാരത്ത്, ഏബ്രഹാം ജോണ്‍, വര്‍ഗീസ് കാരക്കല്‍, കെ.ആര്‍.നായര്‍, അസീല്‍ അബ്ദുല്‍ റഹ്മാന്‍, സിയാദ് ഏഴംകുളം, ബേസില്‍ നെല്ലിമറ്റം, നജീബ് കടലായി, ഷിബു പത്തനംതിട്ട, റിച്ചി കളത്തൂരേത്ത് എന്നിവര്‍ സംബന്ധിച്ചു. ദുരിതാശ്വാസ ക്യാംപുകളിലേക്ക് അത്യാവശ്യ സാധനങ്ങള്‍ അയക്കേണ്ടവര്‍ക്ക് 336209 17/3671 3536/337622 55/394 21718 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് കൂട്ടായ്മ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …