ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന് കുവൈത്തി ഗായകന്റെ സംഗീതസമ്മാനം

16 second read

കുവൈത്ത്: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന് കുവൈത്തി ഗായകന്റെ സംഗീതസമ്മാനം. കിഷോര്‍ കുമാറിന്റെ പാട്ടുകളിലൂടെ സ്വദേശികളുടെയും വിദേശികളുടെയും മനം കവര്‍ന്ന ഗായകന്‍ മുബാറക് അല്‍ റാഷിദ് ആണ് ഇന്ത്യന്‍ എംബസിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിനെത്തി ഇന്ത്യന്‍ ദേശഭക്തി ഗാനാലാപനത്തിലൂടെ ഇന്ത്യയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

രണ്ടായിരത്തിലേറെ ഹിന്ദിപ്പാട്ടുകള്‍ ഹൃദിസ്ഥമാണ് മുബാറകിന്. മുബാറക് അല്‍ റാഷിദിന്റെ ദേശഭക്തി ഗാനാലാപനത്തോടെയായിരുന്നു ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യ ദിനാഘോഘ പരിപാടികളുടെ തുടക്കം.

എംബസി പരിസരത്ത് ഇന്ത്യന്‍ സ്ഥാനപതി കെ.ജീവസാഗര്‍ പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ സന്ദേശം വായിച്ച സ്ഥാനപതി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …