ഇന്‍ഡോ- ബഹ്‌റൈന്‍ കുടുംബ സംഗമം പരുമലയില്‍ സംഘടിപ്പിച്ചു

18 second read

മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ നേതൃത്വത്തില്‍ ഇന്‍ഡോ- ബഹ്‌റൈന്‍ കുടുംബ സംഗമം പരുമലയില്‍ സംഘടിപ്പിച്ചു. മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ സെക്രട്ടറി റോയി സ്‌കറിയ, സജി ചെറിയാന്‍ എംഎല്‍എ, വൈദിക ട്രസ്റ്റി ഫാ. എം.ഒ. ജോണ്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, സഭാ സെക്രട്ടറി ബിജു ഉമ്മന്‍, കത്തീഡ്രല്‍ ട്രസ്റ്റി ലെനി പി. മാത്യു, മുന്‍ വികാരി ഫാ. സജി മാത്യു, സഭാ മാനേജിങ് കമ്മിറ്റി അംഗം അലക്‌സ് ബേബി, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, ഡയമണ്ട് ജൂബിലി ജോയിന്റ് ജനറല്‍ കണ്‍വീനര്‍ എ.ഒ. ജോണി, മുന്‍ ഇടവകാംഗം എം.ടി. മോനച്ചന്‍, ബിനുരാജ് തരകന്‍, സഹവികാരി ഫാ. ഷാജി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തിലെ മഴക്കെടുതി ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവന സഭാ സെക്രട്ടറി ബിജു ഉമ്മനു കൈമാറി. പ്രവാസജീവിതം അവസാനിപ്പിച്ചവരെയും നാട്ടില്‍ അവധിക്ക് എത്തിയവരെയും പങ്കെടുപ്പിച്ച് അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ഇന്‍ഡോ- ബഹ്‌റൈന്‍ കുടുംബസംഗമം സംഘടിപ്പിക്കാറുള്ളത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …