അടൂര്‍: ഇന്ത്യന്‍ആയുധ നിര്‍മ്മാണഫാക്ടറി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നിരവധി സ്ത്രീകളെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ ഓച്ചിറ പള്ളിത്തുറ ഇടശ്ശേരി കുറ്റിയില്‍ സോമന്‍ എന്നറിയപ്പെടുന്ന ചാള്‍സ്‌ജോര്‍ജ് (70)ഏനാത്ത് പോലീസ് പിടിയിലായി. കിളിവയലില്‍ ഒരു പ്രമുഖ ഹോട്ടലിലെ ജീവനക്കാരനായി ജോലിനോക്കവേഹോട്ടല്‍ ഉടമയുടെ സ്‌കൂട്ടറും പണവുമായി കടന്നുകളഞ്ഞു എന്ന പരാതിയെ തുടര്‍ന്ന് നടന്ന അന്വഷണത്തില്‍ പ്രതിയെ അടൂരില്‍ വച്ച് ഏനാത്ത് സബ് ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.പ്രതിയുടെ ബാഗില്‍ നിന്നും കിട്ടിയരേഖകളില്‍ നിന്നും ഇന്ത്യന്‍ ആയുധ നിര്‍മ്മാണ ശാലയിലെ ക്വാളിറ്റി കണ്‍ട്രോളര്‍ വര്‍ക്ക് മനേജര്‍ ആണെന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ജര്‍മ്മനിയില്‍ നിന്നും ഡോക്ടറേറ്റ് എടുത്തിട്ടുള്ളതായ വ്യാജരേഖകളും ഏനാത്ത് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പത്രപരസ്യത്തില്‍ കാണുന്ന വിവാഹ പരസ്യത്തില്‍ വിളിച്ച് വീട്ടുകാരുമായി ധാരളയായശേഷം വ്യാജരേഖകള്‍ കാട്ടി വിശ്വസിപ്പിച്ച്‌നിരവധി സ്ത്രീകളെ വിവാഹം കഴിച്ചിട്ടുള്ളതായി ഏനാത്ത് സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഒടുവില്‍ വിവാഹം കഴിച്ച് നെല്ലിമുകള്‍ സ്വദേശിയോടൊപ്പം താമസിച്ചു വരികെ ഇവരുമായി പിണങ്ങി സ്ഥലംവിടുകയായിരുന്നു. കോട്ടയം സ്വദേശിനിയായ വനിതാ പോലീസിനെ വിവാഹം കഴിച്ചു സ്വര്‍ണ്ണവും പണവുമായി മുങ്ങുകയും തെക്കന്‍ കേരളത്തിലെ ഒരു ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുമായി അടുക്കുകയും ഇരുപത്തി അയ്യായിരം രൂപ കൈക്കലാക്കുകയും ചെയ്തു. ഇദ്ദേഹത്തിനെതിരെ കടുത്തുരുത്തി,വൈക്കം, കൊച്ചി, കോട്ടയം, വട്ടപ്പാറ എന്നീ കോടതികള്‍ ഓരോ കേസിനും മൂന്ന് വര്‍ഷവും പതിനായിരം രൂപയും ശിക്ഷിച്ചിട്ടുള്ളതായി ഏനാത്ത് പോലീസ് അറിയിച്ചു.