മസ്‌കത്ത്: ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്തതിന് അറസ്റ്റിലായ ഒമാന്‍ സ്വദേശികളുടെ വിചാരണ വീണ്ടും നീട്ടി. ജൂലൈ 27ല്‍ നിന്നും ഓഗസ്ത് മൂന്നിലേക്കാണ് ഹൈദരാബാദ് കോടതി വിചാരണ നീട്ടിയിരിക്കുന്നത്. പത്താം തവണയാണ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
വെള്ളിയാഴ്ച കേസ് പരിഗണിക്കുമെന്നും വിചാരണ പൂര്‍ത്തിയാക്കി മോചനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരാഴ്ച കൂടി നീട്ടിയിരിക്കുകയാണെന്ന് അറസ്റ്റിലായ സ്വദേശിയുടെ മകന്‍ മുന്ദിര്‍ അല്‍ സല്‍ഹി പറഞ്ഞു.
ആറ് ഒമാനികളാണ് ഹൈദരാബാദില്‍ വിചാരണ നേരിടുന്നത്. ഇന്ത്യയില്‍ കഴിയുന്നവര്‍ക്ക് മാനുഷിക പരിഗണന നല്‍കിയും ആരോഗ്യ സ്ഥിതി കണക്കിലെടുത്തും ഉടന്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യന്‍ അധികൃതരോട് ആവശ്യപ്പെട്ടതായി ഒമാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ഉബൈദ് അല്‍ ശഖ്സി പറഞ്ഞു.