മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

16 second read

ബെംഗളൂരു :മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വസതിയില്‍ വച്ചാണ് കൊലപാതകം നടന്നത്. ഇവരുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ നാലു പേരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം.

‘ലങ്കേഷ് പത്രിക’യുടെ എഡിറ്ററും കര്‍ണാടകയിലെ വിവിധ മാധ്യമങ്ങളില്‍ കോളമെഴുത്തുകാരിയുമായിരുന്നു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.ലങ്കേഷിന്റെ മകളാണ്. സാമൂഹ്യപ്രവര്‍ത്തക കൂടിയായിരുന്ന ഗൗരി ലങ്കഷ്, മാവോയിസ്റ്റുകള്‍ക്കിടയിലും പ്രവര്‍ത്തിച്ചിരുന്നു. ആര്‍എസ്എസ്സിനും ബിജെപിക്കും എതിരെ ഒട്ടേറെ ലേഖനങ്ങവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറെ വിവാദം സൃഷ്ടിച്ച കല്‍ബുര്‍ഗി വധക്കേസുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ സജീവ പങ്കാളിയായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…