അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് ദാനം നാളെ നടക്കും

16 second read

മനാമ: ബഹ്റൈന്‍ ഇന്ത്യ എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന ഈ വര്‍ഷത്തെ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് ദാനം ജൂണ്‍ 28 ന് വൈകിട്ട് 7.30 ന് ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബഹ്റൈനില്‍, ഇന്ത്യന്‍ സിലബസില്‍ പഠനം നടത്തുന്ന ഓരോ സ്‌കൂളിലെയും പത്തും പന്ത്രണ്ടും ക്ലാസിലെ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയാണ് ചടങ്ങില്‍ ആദരിക്കുക.

സയന്‍സ്, കോമേഴ്സ് ,ഹ്യൂമാനിറ്റീസ് വിഭാഗങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രത്യേകം ആദരിക്കും. ചടങ്ങില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗവും വിദ്യാഭ്യാസവിചക്ഷണനുയ പ്രൊഫ. റിച്ചാര്‍ഡ് ഹെയ് മുഖ്യാതിഥിയായിരിക്കും. യൂനിവേഴ്സിറ്റി കോളേജ് ഓഫ് ബഹ്റൈന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശൈഖ് ഇബ്രാഹിം ബിന്‍ ഖാലിദ് അല്‍ഖലീഫ, ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ആനന്ദ് പ്രകാശ് തുടങ്ങിയവര്‍ പങ്കെടുക്കും.

അവാര്‍ഡ് ദാന ചടങ്ങിന്റെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സന്ധ്യയില്‍ ലിസി മുരളീധരന്‍ ഒരുക്കുന്ന പെണ്ണകം എന്ന പേരിലുള്ള നൃത്ത ശില്‍പ്പം അരങ്ങേറും. ബഹ്റൈനിലെ കലാകാരികളെ കൂടി ഉള്‍പ്പെടുത്തി ആയിരിക്കും നൃത്തശില്‍പ്പം അവതരിപ്പിക്കുക. വാര്‍ത്താസമ്മേളനത്തില്‍ ബി.ഐ.ഇ.സി.എഫ് പ്രസിഡന്റ് സോവിച്ചന്‍ ചേന്നാട്ടുശ്ശേരി, രക്ഷാധികാരി ജോര്‍ജ് മാത്യു, വൈസ് പ്രസിഡന്റ് സിബി കൈതാരത്ത്, പവിത്രന്‍ നീലേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 39073783, 36707119 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണന്നും സംഘാടകര്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …