മന്ദാരപൂക്കള്‍ ഫിനാലെ അതിഗംഭീരമായ പരിപാടികളോടെ നടന്നു

16 second read

മനാമ: ബഹ്‌റൈന്‍ കേരള സോഷ്യല്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച മന്നം ബാലകലോത്സവം മന്ദാരപൂക്കള്‍ ഫിനാലെ അതിഗംഭീരമായ പരിപാടികളോടെ നടന്നു. പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ മുഖ്യാതിഥിയായിരുന്നു. പ്രപഞ്ച പരിണാമത്തെ ഇതിഹാസത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തി. അമ്മയാണു മഹാസത്യമെന്നും, അച്ഛന്‍ എന്നത് അമ്മ ചൂണ്ടികാണിക്കുന്നതാണെന്നും അമ്മമാര്‍ ഉറങ്ങിപോകുന്നതുകൊണ്ടാണ് ചക്രവ്യൂഹങ്ങളില്‍ മക്കള്‍ അകപെട്ടുപോകുന്നതെന്നും. ഭാരതീയ ഇതിഹാസ സങ്കല്‍പ്പത്തെ അടിസ്ഥാനമാക്കി വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ അഭിപ്രായപെട്ടു.

കേരള സോഷ്യല്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് പമ്പാവാസന്‍ നായര്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി മനോജ്കുമാര്‍ സ്വാഗതം ആശംസിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മ്മാന്‍ പ്രിന്‍സ് നടരാജന്‍, സാഹിത്യ വിഭാഗം സെക്രട്ടറി മനു മോഹനന്‍, കലാവിഭാഗം സെക്രട്ടറി സന്തോഷ് കയറാട്ട്, ബാലകലോത്സവം കണ്‍വീനര്‍ സതീഷ് നാരായണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു. അംഗങ്ങളും രക്ഷാകര്‍ത്താക്കളും പൊതുജനങ്ങളുമടക്കം നിരവധിയാളുകള്‍ ഫിനാലെ പരിപാടികളില്‍ പങ്കെടുത്തു.

മന്നം ബാലകോത്സവം മന്ദാരപൂക്കള്‍ കലാതിലകം അനഘ എസ് ലാല്‍, കലാപ്രതിഭ ശൗര്യ ശ്രീജിത്ത്, ഗ്രൂപ്പ് ചാംപ്യന്മാരായ അതുല്‍ കൃഷ്ണന്‍, ആദിശ്രീ സോണി, അക്ഷയ പിള്ള, വേദിക സുരേഷ് എന്നിവരേയും വേദിയില്‍ ആദരിച്ചു. സംസ്‌കൃത രത്‌നമായി മാധവ് ഹരീഷും സാഹിത്യ രത്‌നമായി സാധിക മുരളീധരനും സംഗീത രത്‌നമായി ശ്രീദക്ഷയും നാട്യരത്‌നമായി അന്‍സു സുജിയും ആദരിക്കപ്പെട്ടു. തുടര്‍ന്ന് മത്സര വിജയികള്‍ക്ക് ഉപഹാരം നല്‍കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …