അടൂര്‍ : ജനറല്‍ ആശുപത്രിയില്‍ നിന്നും ആലപ്പുഴ മെഡിക്കല്‍കോളേജില്‍ എത്തിച്ച വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നിപ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന പരിഭ്രാന്തിക്ക് അടിസ്ഥാനമില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍ എല്‍ സരിത അറിയിച്ചു
മെയ് മാസം അദ്ദേഹം കോഴിക്കോട് സന്ദര്‍ശിച്ചിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും നിപ രോഗബാധിതരുമായി അദ്ദേഹത്തിന് യാതൊരു വിധത്തിലും സമ്പര്‍ക്കമുണ്ടായിട്ടില്ല.
പ്രാഥമിക പരിശോധനയില്‍ അദ്ദേഹത്തിന് നിപ രോഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും അദ്ദേഹത്തെ വൈറല്‍ പഠനത്തിന് വിധേയമാക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമുഹമാധ്യമങ്ങളിലൂടെ നടത്തുന്ന മറിച്ചുള്ള പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു