കോട്ടയത്തും നിപ്പാ ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍

0 second read

കോട്ടയം: കോഴിക്കോടിനും മലപ്പുറത്തിനും പുറമേ കോട്ടയത്തും മംഗലാപുരത്തും നിപ്പാ വൈറസ് ബാധ കണ്ടെത്തിയെന്ന് സംശയം. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കടുത്ത പനിയെ തുടര്‍ന്ന് പ്രവേശിപ്പിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിക്കാണ് നിപ്പാ വൈറസ് ബാധയാണെന്ന് സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഇന്ന് രാവിലെയാണ് കലശലായ പനിയെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. നിപ്പാ വൈറസ് ബാധയാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് പ്രത്യേക നിരീക്ഷണത്തില്‍ ചികിത്സ നല്‍കി വരികയാണ്. മംഗലാപുരത്തും രണ്ട് പേര്‍ നിരീക്ഷണത്തിലാണ്. ഒരു മലയാളിയും ഒരു കര്‍ണാടക സ്വദേശിയുമാണ് ചികിത്സ തേടിയിരിക്കുന്നത്.

അതേസമയം കോട്ടയത്തെ മലയോര മേഖലകളില്‍ ഡെങ്കിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിരവധി പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ പനിയെ തുടര്‍ന്ന് ചികിത്സ തേടുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Automattic Cuts Weekly Contributor Hours to WordPress.org by 99% – Community Members Fear ‘Beginning of the End’

Last week, Automattic announced that they’d be cutting their weekly contributor hour…