കേരളത്തില്‍ മെയ് പകുതിയോടെ കാലവര്‍ഷം എത്തുമെന്ന്

0 second read

തിരുവനന്തപുരം: കേരളത്തില്‍ മെയ് പകുതിയോടെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ കാലവര്‍ഷം എത്തി 48 മണിക്കൂറിനുള്ളില്‍ മറ്റ് സ്ഥലങ്ങളിലേക്കും കാലവര്‍ഷം വ്യാപിക്കും.

പതിവിന് വിപരീതമായി മണ്‍സൂണ്‍ ഇക്കുറി നേരത്തെയെത്തുമെന്നും അടുത്ത മാസം പകുതിയോടെ കേരളതീരത്തേക്ക് മണ്‍സൂണ്‍ മേഘങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ നിരീക്ഷണ വകുപ്പ് പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഈ വര്‍ഷം രാജ്യത്ത് മികച്ച മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. സാധാരണ പെയ്യേണ്ട മഴയുടെ 97 ശതമാനം വരെ ഇക്കുറി പ്രതീക്ഷിക്കാം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ശരണംവിളി മുഴങ്ങി: തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നു പുറപ്പെട്ടു

പന്തളം: ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വലിയ കോയിക്കല്‍ ക്ഷേ…