ബഹ്റൈന്‍ കേരളീയ സമാജം ഭരണസമിതി സ്ഥാനമേറ്റു

16 second read

മനാമ: ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എം.പി.രഘു എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി സ്ഥാനമേറ്റു. ചടങ്ങ് നടനും എംഎല്‍എയുമായ മുകേഷ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സ്, ഡോ.രവി പിള്ള, ബികെജി ഹോള്‍ഡിങ് കമ്പനി ചെയര്‍മാന്‍ കെ.ജി.ബാബുരാജ്, എവിഎ ഹെല്‍ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ഡോ.എ.വി.അനൂപ് എന്നിവര്‍ പങ്കെടുത്തു.

ചടങ്ങില്‍ സമാജം സംഘടിപ്പിക്കുന്ന കലാമാമാങ്കമായ ബാലകലോത്സവത്തിന്റെ ഉദ്ഘാടനവും നടന്നു. സമാജം ബിസിനസ് ഐക്കണ്‍ അവാര്‍ഡ് ഡോ.എ.വി.അനൂപിന് നല്‍കി ആദരിച്ചു. മുന്‍ ഭരണസമിതി അംഗങ്ങളെയും ആദരിച്ചു. തുടര്‍ന്ന് രമ വൈദ്യനാഥന്‍, ദക്ഷിണ വൈദ്യനാഥന്‍ എന്നിവരുടെ ഭരതനാട്യം അരങ്ങേറി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …