അടൂര്‍: മദര്‍ തെരേസ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കിടപ്പുരോഗികള്‍ക്ക് സാന്ത്വനം നല്‍കുന്ന പദ്ധതിയുടെ ധനശേഖരണാര്‍ഥം നടത്തുന്ന സംസ്ഥാനതല വോളിബോള്‍ ഫെസ്റ്റിന് ഇന്ന് അടൂരില്‍ തുടക്കമാകും. വൈകിട്ട് അഞ്ചിന് ബൈപാസ് റോഡരികില്‍ താല്‍ക്കാലികമായി നിര്‍മിച്ച കുളങ്ങര ഫ്‌ലഡ്ലിറ്റ് സ്റ്റേഡിയത്തില്‍ മുന്‍ കായിക മന്ത്രി ഇ.പി.ജയന്‍ രാജന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വനിതാ ടീമായ ചങ്ങനാശേരി അസംപ്ഷന്‍ കോളജും പാല അല്‍ഫോണ്‍സാ കോളജും ആദ്യ മല്‍സരത്തില്‍ ഏറ്റുമുട്ടും.
ഇതിനു ശേഷം കേരള പൊലീസ് ടീം കൊച്ചിന്‍ കംസ്റ്റംസ് ടീമുമായി മല്‍സരിക്കും. നാളെ വൈകിട്ട് 6.30ന് വനിതാ ടീമായ ഇരിങ്ങാലക്കുട സെന്റ് ജോണ്‍സ് കോളജ് കണ്ണൂര്‍ സായി ടീമുമായി പോരാടും, തുടര്‍ന്ന് ഇന്ത്യന്‍ ആര്‍മി ടീം കേരള പോസ്റ്റല്‍ ടീമുമായി അങ്കംകുറിക്കും. 12ന് ആണ് ഫൈനല്‍. വോളി ഫെസ്റ്റിന്റെ മുന്നോടിയായി ഇന്നലെ അടൂര്‍ നഗരത്തില്‍ വിളംബര റാലി നടത്തി.
പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ ഭാഗത്തു നിന്ന് തുടങ്ങിയ റാലി നഗരം ചുറ്റി കെഎസ്ആര്‍ടിസി ജംക്ഷനില്‍ സമാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു റാലി ഉദ്ഘാടനം ചെയ്തു. പി.ബി.ഹര്‍ഷകുമാര്‍, എസ്.മനോജ്, എസ്.ഷാജഹാന്‍, ജോസ് കളീക്കല്‍, ജി.കൃഷ്ണകുമാര്‍, ബി.നിസാം, പ്രസന്ന ജഗദീശന്‍, വി.വേണു, കെ.ജി.വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.