തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി വിദേശത്തേക്ക് കടന്നന്നെന്ന് പോലീസ്.അലിഭായ് എന്നറിയപ്പെടുന്ന ആളാണ് വിദേശത്തേക്ക് രക്ഷപ്പെട്ടത്.അലിഭായ് വിദേശത്തേക്ക് കടന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.
തിരിച്ചറിഞ്ഞ മറ്റു രണ്ട് പ്രതികളായ അപ്പുണ്ണി, സ്ഫടികം എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.
മുന്‍പ് കൊച്ചിയിലും ഖത്തറിലും റേഡിയോജോക്കിയായി നോക്കിയിരുന്ന മടവൂര്‍ പടിഞ്ഞാറ്റേല ആശാഭവനില്‍ രാജേഷ് (35) ആണ് കാറില്‍ വന്ന അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്.