അടൂര്‍ : ഏനാത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നാളെ നടക്കാനിരുന്ന ഹിന്ദു ശൈശവ വിവാഹം തടഞ്ഞ് ഏനാത്ത് എസ്. ഐ. ഗോപകുമാറും സംഘവും. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്താനുള്ള മാതാപിതാക്കളുടെ നീക്കമാണ് പൊലീസ് തടഞ്ഞത്. കുട്ടിയുടെ മാതാവ്, രണ്ടാനച്ഛന്‍, വരന്‍ എന്നിവര്‍ക്കെതിരെ ശൈശവവിവാഹ നിരോധനനിയമം അനുസരിച്ച് കേസെടുത്തിട്ടുണ്ടെന്നും എഫ്. ഐ.ആര്‍. തയ്യാറായി വരികയാണെന്നും ഏനാത്ത് പൊലീസ് പറഞ്ഞു. പതിനേഴു വയസ്സ് മാത്രമാണ് പെണ്‍ കുട്ടിയുടെ പ്രായം. ഒരുമാസം മുമ്പ് മണ്ണടി എന്‍. എസ്. എസ്. ആഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹനിശ്ചയം. ഈ സമയം മുപ്പത് വയസ്സുള്ള പ്രതിശ്രുതവരന്‍ പ്രദീപ് വിദേശത്തായിരുന്നതിനാല്‍ വരന്റെ സഹോദരിയാണ് പെണ്‍കുട്ടിയ്ക്ക് മോതിരം കൈമാറിയത്. നാളെ ഗുരുവായൂര്‍ക്ഷേത്രത്തില്‍ വച്ച് പെണ്‍കുട്ടിയുമായുള്ള വിവാഹം നടക്കുമെന്ന വിവരം അറിഞ്ഞ് ഏനാത്ത് എസ്. ഐ. ഗോപകുമാറിന്റെ സമയോചിതമായുള്ള ഇടപെടലാണ് ഹിന്ദു ശൈശവവിവാഹം തടഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ സഹായകരമായത്.
എത്ര തുടച്ചുനീക്കപ്പെട്ടാലും ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കിടയില്‍ ഇന്നും പ്രബലമായ ഒരു ആചാരമാണ് ശൈശവ വിവാഹം. ‘സതി’ നിരോധനം പോലെ നിരവധി നവോത്ഥാന മുന്നേറ്റങ്ങളുടെ അനന്തരഫലമായി നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയില്‍ ശൈശവവിവാഹം ഇപ്പോഴും സാധാരണമാണ്.