വാഷിംഗ്ടണില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു

18 second read

വാഷിംഗ്ടണ്‍: വാഷിംഗ്ടണില്‍ ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും പഞ്ചാബ് ജലന്ധര്‍ സ്വദേശിയുമായ ഗഗന്‍ദീപ് സിംഗാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗഗന്‍ദീപിന് കുത്തേറ്റത്.

സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കാതിരുന്ന 19 കാരനായ ജേക്കബ് കോള്‍മാന്‍ എന്ന അമേരിക്കന്‍ വിദ്യാര്‍ഥിയാണ് ഗഗന്‍ദീപിനെ കൊലപ്പെടുത്തിയത്. പഠിക്കുന്നതിനൊപ്പം ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഗഗന്‍ദീപ്. വാഷിംഗ്ടണിലെ സ്പോകെയ്ന്‍ വിമാനത്താവളത്തില്‍ നിന്ന് ജേക്കബ് കോള്‍മാന്‍ കാറില്‍ കയറി. ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ എത്തിയപ്പോള്‍ ഗഗന്‍ദീപിനെ കോള്‍മാന്‍ പലതവണ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗഗന്‍ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2003 മുതല്‍ ഗഗന്‍ദീപ് വാഷിംഗ്ടണില്‍ താമസിച്ചുവരികയായിരുന്നു. അടുത്തിടെയായി ഇന്ത്യക്കാര്‍ക്ക് നേരെ അമേരിക്കയില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ജുലൈയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സിക്കുകാര്‍ കൊല്ലപ്പെട്ടിരുന്നു.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആറാം വിരല്‍ നീക്കാന്‍ എത്തിയപ്പോഴാണ് നാക്കില്‍ കണ്ടത് :സംഭവത്തെ ന്യായീകരിച്ച് കെജിഎംസിടിഎ

കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്…