കൊട്ടാരക്കരയില്‍ മുഖ്യന്ത്രിക്ക് പൈലറ്റ് പോയ ഹൈവേ പൊലീസിന്റെ വാഹനത്തില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു നാല് പൊലീസുകാര്‍ക്ക് പരിക്ക്. അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം ഗതാഗത കുരുക്കില്‍പ്പെട്ടു. അപകടത്തില്‍പെട്ടവരെ പൊലീസ് കൊട്ടാരക്കര വിജയ ആശുപത്രിയില്‍ എത്തിച്ചു. വൈകിട്ട് 4 മണിയോടെ എം.സി റോഡില്‍ വാളകത്തിന് സമീപമാണ് അപകടം.
പെരിന്തല്‍മണ്ണയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ്സാണ് ഇടിച്ചത്.
പരിക്കേറ്റ കൊല്ലം എ.ആര്‍ ക്യാമ്പിലെ പ്രമോദ്, എസ്.ഐ റഷീദ് (ശാസ്താംകോട്ട ), എ.എസ്.ഐ അനില്‍ (ഏഴുകോണ്‍), വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ വിദ്യാരാജ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.