ത്രിപുരയില്‍ സി പി എം വന്‍ തിരിച്ചടി ഏറ്റു വാങ്ങേണ്ടി വന്നത് ബി ജെ പി യെ മുഖ്യ എതിരാളിയായി കാണാതെ കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്ന പാര്‍ട്ടി നയം തന്നെയാണെന്ന് ആര്‍ എസ് പി .ബി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ എ വി താമരാക്ഷന്‍ പറഞ്ഞു . ബി ജെ പി യെ പ്രതിരോധിക്കുന്നതിന് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളുമായി സഖ്യം ആവാമെന്ന സീതാറാം യച്ചൂരിയുടെ നയം വെട്ടി നിരത്തിയ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള കേരള നേതാക്കന്മാരുടെ വകതിരിവില്ലാത്ത രാഷ്ട്രീയ നിലപാടുകളാണ് ത്രിപുരയില്‍ പാര്‍ട്ടി തകര്‍ന്നടിയാന്‍ ഇടയാക്കിയത്
ഇനിയും ഇവര്‍ തെറ്റു തിരുത്തിയില്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചവറ്റു കുട്ടയിലാവും സി പി എമ്മിന്റെ സ്ഥാനം . കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് എന്നതിനു പകരം ആ പാര്‍ട്ടിക്കു ചേരുന്നത് കമ്മൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കണ്ണൂര്‍ എന്നാക്കി മാറ്റണമെന്നും താമരാക്ഷന്‍ പറഞ്ഞു.