അടൂര്‍: ഏനാത്ത്, അടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബൈക്കിലെത്തിയ സംഘം രണ്ടു വീടുകള്‍ ആക്രമിച്ചു. കേസില്‍ 11 പേരെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് പൊലീസ് ഏഴു പേരെയും അടൂരില്‍ നാല് പേരെയുമാണ് അറസ്റ്റ് ചെയ്തത്. 13 പേരടങ്ങുന്ന മുഖംമൂടി സംഘമാണ് ആക്രമണം നടത്തിയത്. തട്ടയില്‍ പടുകോട്ടുക്കല്‍ കുറ്റിയില്‍ വീട്ടില്‍ ജിനു (18), പന്നിവിഴ കൃഷ്ണവിലാസം വരുണ്‍ (18), പോരുവഴി അമ്പലത്തുംഭാഗം മുരളി മന്ദിരം ജിഷ്ണു (22), കടമ്പനാട് ചിങ്ങേലില്‍ വടക്കേതില്‍ സേതു (24), കടമ്പനാട് ജ്യോതിഷ് ഭവനം ജ്യോതിഷ് (21), ഇടക്കാട് കൊച്ചുതുണ്ടില്‍ അനീഷ് (19) ഇടക്കാട് കല്ലുംപുറത്ത് നിഖില്‍ (23) എന്നിവരെയാണ് ഏനാത്ത് എസ്.ഐ ജി. ഗോപകുമാര്‍ അറസ്റ്റ് ചെയ്തത്. കുണ്ടോംവെട്ടത്തുമലനട രതീഷ് ഭവനം രാജേഷ് (24), ഐവര്‍കാല പുത്തനമ്പലം വിദ്യ ഭവനം ദീപു (23), കുന്നത്തൂര്‍ ഐവര്‍കാല പടിഞ്ഞാറ് വടക്ക് ശിവ വിലാസം വിഷ്ണു (28), തൂവയൂര്‍ രാജാവ്ഗാന്ധി കോളനിയില്‍ സുധീഷ് ഭവനില്‍ സുമേഷ് (22) എന്നിരെയാണ് അടൂര്‍ എസ്.ഐ വി. ജോഷി അറസ്റ്റ് ചെയ്തത്.
കടമ്പനാട് ഗണേശവിലാസം മംഗലത്ത് പുത്തന്‍വീട്ടില്‍ സതീശന്റെയും മുന്നാറ്റുകര കളീക്കല്‍ പുത്തന്‍വീട്ടില്‍ (ലിജു ഭവന്‍) ലിജുവിന്റെയും വീടുകളാണ് ബുധനാഴ്ച രാത്രി 11ന് ആറ് ബൈക്കുകളിലെത്തിയ സംഘം ആക്രമിച്ചത്. സതീശന്‍, ഭാര്യ ലത, മകന്‍ അവിനാഷ്, സഹോദരി ആതിര, ലിജു, ലിജുവിന്റെ ഭാര്യ പൊന്നി എന്നിവര്‍ക്ക് പരിക്കേറ്റു. മൂന്നു വയസുകാരന്‍ മകന്‍ ഇയോണിനെ ചവിട്ടാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് പൊന്നിക്ക് മര്‍ദ്ദനമേറ്റത്. വീടിനു നേരെ കല്ലെറിയുകയും ജനാലയും വാതിലുകളും തകര്‍ക്കുകയും ചെയ്തു. സതീശന്റെ വീടിന്റെ എട്ട് ജനാലപാളികളും ലിജുവിന്റെ വീടിന്റെ നാല് ജനാലപാല്‍കളും പോര്‍ച്ചില്‍ കിടന്ന ഓട്ടോ റിക്ഷയുമാണ് തകര്‍ത്തത്. കഞ്ചാവ് കച്ചവടം നടത്തിയവരെ തടഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് മര്‍ദ്ദനമേറ്റവര്‍ പറയുന്നത്.
https://www.facebook.com/adoorvartha/videos/992903767530100/