സിംസ് പത്തു വീടുകള്‍ നിര്‍മിച്ച് നല്‍കുന്നു

16 second read

മനാമ: സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡ് ജേതാവ് ഡോ. എം.എസ്. സുനിലിന്റെ ‘ഹോം ഫോര്‍ ഹോംലെസ്സ് ‘ പദ്ധതിയില്‍ സീറോ മലബാര്‍ സൊസൈറ്റി കേരളത്തില്‍ പത്ത് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് സിംസ് പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസ്, സെക്രട്ടറി നെല്‍സണ്‍ വര്‍ഗ്ഗീസ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പാവപ്പെട്ടവര്‍ക്കായി ഡോ. സുനില്‍ നടപ്പാക്കി വരുന്ന ഹോം ഫോര്‍ ഹോംലെസ്സ് പദ്ധതിയില്‍ ഇതിനോടകം എണ്‍പത്തിയഞ്ചോളം വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ പദ്ധതി ആയിരുന്നു പ്രധാനമായും ഡോ. സുനിലിന് ഈ വര്‍ഷത്തെ സിംസ് വര്‍ക്ക് ഓഫ് മേഴ്സി അവാര്‍ഡ് നേടിക്കൊടുത്തത്. ഷെഡുകള്‍ കെട്ടികിടക്കുന്ന രോഗികളും, വിധവകളും, നിരാലംബരും ആയിട്ടുള്ളവര്‍ക്കാണ് വീടുകള്‍ വച്ചു നല്‍കുന്നത്.

ഡോ. സുനില്‍ തിരഞ്ഞെടുക്കുന്ന കുടുംബങ്ങള്‍ക്കായിരിക്കും ഭവനങ്ങള്‍ ലഭിക്കുക. സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡ് വേദിയില്‍ വച്ച് അഞ്ച് വീടുകള്‍ ആയിരുന്നു. പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് സുമനസുകളുടെ സഹായത്താല്‍ അതു പത്തു വീടുകള്‍ ആയി ഉയരുകയായിരുന്നു. ഇതില്‍ ആറു വീടുകള്‍ സിംസ് അംഗങ്ങളും ബാക്കിയുള്ളവ ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവര്‍ത്തകരുമാണ് സംഭാവന നല്‍കിയിട്ടുള്ളത്. ഇതില്‍ പ്രഥമ വീടിന്റെ നിര്‍മാണം മാര്‍ച്ച് ആദ്യ വാരത്തില്‍ ആരംഭിക്കും. പത്ത് വീടുകളും ഈ വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കും. ഈ പദ്ധതിയോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപെടുത്തുന്നതായി സിംസ് ഭരണസമിതി അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …