പാറമടയിലെ ഉഗ്രസ്‌ഫോടനം കന്നിമലയില്‍ വീടുകളുടെ അടിസ്ഥാനം ഇളകി

0 second read

അടൂര്‍ :കടമ്പനാട് പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശമായ മണ്ണടി കന്നിമല ഒഴുകുപാറ കോളനിയിലെ കണ്ണംപാറ വീട്ടില്‍ യേശുദാസ് ചരുവിള ഉമേഷിന്റെ പാലുകാച്ച് കഴിഞ്ഞ് ആറ് മാസം കഴിഞ്ഞ കോണ്‍ക്രീറ്റ് വീട് ഒഴുകുപാറ വിജയന്‍ ,ജോണ്‍, മോഹനന്‍, ജോമോന്‍ ,സാംകുട്ടി എന്നിവരുടെയും ഏറത്ത് പഞ്ചായത്തിലെ പതിനഞ്ചോളം വീടുകള്‍ളും കഴിഞ്ഞ ദിവസം മംഗലത്തു ക്വാറിയില്‍ നടത്തിയ ഉഗ്രസ്‌ഫോടനത്തില്‍ വിള്ളല്‍ വീണു.ഇലക്ട്രിക് ബ്ലാസ്റ്റിങ്ങിലൂടെ ഒരേ സമയം 50 ല്‍പരം സ്‌ഫോടനം നടത്തിയത് ഭുമി കുലുക്കത്തിന് സമാനമായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.

പലരും പരിഭ്രന്തരായി വീടിന് പുറത്തേക്കിറങ്ങിയോടി ഇതിനിടയില്‍ ക്വാറി ഉടമ പ്രശ്‌ന പരിഹാരത്തിനായി തകര്‍ന്ന വീടുകളില്‍ സിമിന്റും എംസാന്റും ഇറക്കി അറ്റകുറ്റപ്പണി നടത്താന്‍ എത്തിയെങ്കിലും ശ്രമം വിഭലമായി. വിവരമറിഞ്ഞ് കടമ്പനാട് വില്ലേജ് ഓഫീസറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍.അജീഷ്‌കുമാര്‍ വികസനകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ കെ.അനില്‍കുമാര്‍ മുന്‍ വാര്‍ഡ് മെമ്പര്‍ കെ. സാജന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷിണിയായ വിധത്തില്‍ സ്‌ഫോടനം നടത്തിയ അംഗീകൃത ബ്ലാസ്റ്റ്മാനെതിരെയും ക്വാറി ഉടമയ്‌ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും തകര്‍ന്നവീടുകള്‍ കളക്ടര്‍ അടിയന്തിരമായി സന്ദര്‍ശിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ശരണംവിളി മുഴങ്ങി: തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നു പുറപ്പെട്ടു

പന്തളം: ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വലിയ കോയിക്കല്‍ ക്ഷേ…