മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ശ്രീജിത്ത് ആവശ്യപ്പെട്ട എല്ലാ നിബന്ധനകളും മുഖ്യമന്ത്രി അംഗീകരിച്ചിരുന്നു. സി.ബി.ഐ അന്വേഷണം ഉറപ്പാക്കുവാന്‍ കോടതിയില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍,അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല എന്നിവരുടെ മദ്ധ്യസ്ഥതയിലായിരുന്നു ചര്‍ച്ച.
ചര്‍ച്ചക്കിടയില്‍ ക്ഷണിക്കപ്പെടാതെ കടന്നു കൂടിയ ആളാണ് തര്‍ക്കങ്ങള്‍ സൃഷ്ടിച്ചത്.എല്ലാ വിഷയങ്ങളും അംഗീകരിച്ച ശേഷം സി ബി ഐ അന്വേഷണം ഉത്തരവ് ലഭിക്കും വരെ താന്‍ സമരം നടത്തുമെന്നും ഉത്തരവായില്ലാ എങ്കില്‍ മരണം വരെ സമരം ചെയ്യുമെന്നും ശ്രീജിത്ത് പ്രഖ്യാപിച്ചു.
സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ശ്രീജിത്തിനായ് ചെയ്യുമെന്നും അനുഭാവപൂര്‍ണ്ണമായി നിലകൊള്ളുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്കുകയും ചെയ്തു.എന്നാല്‍ ചര്‍ച്ചകഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ചാനലുകള്‍ക്ക് മുമ്പില്‍ പ്രസ്ഥാവന ഇറക്കിയ വക്താക്കള്‍ സംഭവം വളച്ചൊടിച്ച് വികൃതമാക്കി.സത്യസ്ഥിതികള്‍ പി ആര്‍ ഡിയുടെ പക്കല്‍ വീഡിയോ സഹിതം ഉള്ളതാണ്.പ്രസ്ഥാവന നടത്തിയവരാരും ചര്‍ച്ചയില്‍ പറയുകയോ സത്യസ്ഥിതി അറിയുകയോ ചെയ്തവരല്ല.
ഈ സാഹചര്യം കണക്കിലെടുത്താല്‍ ശ്രീജിത്തിന്റെ സമരം നീട്ടുന്നതിലും മുതലെടുപ്പ് നടത്തുന്നതിനു വേണ്ടി ഒരു സംഘം പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. മാധ്യമ രംഗത്ത് ആരും ചെയ്യാത്ത കഥ വെളിച്ചത്ത് കൊണ്ടുവന്നത് അടൂരിലെ അഗതിമന്ദിരമായ മഹാത്മജന സേവന കേന്ദ്രത്തിന്റെ മാസികയായ മഹാത്മ്യം ജീവകാരുണ്യ മാസികയായിരുന്നു.എന്നാല്‍ ഇപ്പോള്‍ അവകാശികള്‍ ഏറി വരുന്നതും സമൂഹത്തെ ഞെട്ടിക്കുകയാണ്.