ഹരിവരാസനം പുരസ്‌കാരം ഞായറാഴ്ച ചിത്രയ്ക്ക് സമ്മാനിക്കും

0 second read

ശബരിമല: ഈവര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗായിക കെ.എസ് ചിത്രയ്ക്ക് സമ്മാനിക്കും. ഞായറാഴ്ച രാവിലെ പത്തിന് സന്നിധാനംശ്രീധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാര ദാനം നിര്‍വഹിക്കും. ഒരുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും ഉള്‍പ്പെടന്നതാണ് സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഹരിവരാസനം പുരസ്‌ക്കാരം. ത്ുടര്‍ന്ന് കെ എസ് ചിത്രയുടേയും സംഘത്തിന്റേയും സംഗീതപരിപാടി അരങ്ങേറും.
2012ലാണ് ആദ്യമായി ഹരിവരാസനം അവാര്‍ഡ് നല്‍കിയത്. അത് കെ ജെ യേശുദാസിനായിരുന്നു. ജയന്‍(ജയവിജയ), പി. ജയചന്ദ്രന്‍, എസ്.പി ബാലസുബ്രഹ്മണ്യന്‍, എം.ജി ശ്രീകുമാര്‍, ഗംഗൈ അമരന്‍ എന്നിവര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ശരണംവിളി മുഴങ്ങി: തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നു പുറപ്പെട്ടു

പന്തളം: ശരണ മന്ത്രങ്ങളാല്‍ മുഖരിതമായ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വലിയ കോയിക്കല്‍ ക്ഷേ…