സരിതയുടെ കത്തില്‍ നാലുപേജുകള്‍ ചേര്‍ത്തത് ഗണേഷിന്റെ അറിവോടെ-ഫെന്നി ബാലകൃഷ്ണന്‍

0 second read

കൊട്ടാരക്കര : സരിതയുടെ കത്ത് താന്‍ കണ്ടിരുന്നെന്നും 21 പേജുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഫെന്നി ബാലകൃഷ്ണന്‍ കൊട്ടാരക്കര കോടതിയില്‍ മൊഴി നല്‍കി. കോണ്‍ഗ്രസ് നേതാവ് സുധീര്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് ഫെന്നി ബാലകൃഷ്ണന്റെ മൊഴി കോടതി രേഖപ്പെടുത്തിയത്.

സോളാര്‍ കമ്മിഷനില്‍ സരിതയുടെ കത്തെന്ന പേരില്‍ ഹാജരാക്കിയത് 25 പേജുള്ള കത്താണ്. പത്തനംതിട്ട ജയിലില്‍നിന്നാണ് താന്‍ കത്ത് കൈപ്പറ്റിയത്. അപ്പോള്‍ 21 പേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ.യുടെ ബന്ധുവായ ശരണ്യ മനോജിനെയാണ് കത്ത് ഏല്‍പ്പിച്ചത്. എം.എല്‍.എ.യുടെ നിര്‍ദേശപ്രകാരം ബന്ധുവും പി.എ.യും ചേര്‍ന്ന് നാലുപേജുകള്‍ കൂടി എഴുതി തയ്യാറാക്കി സരിതയ്ക്ക് കൈമാറുകയായിരുന്നു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേര് ഇങ്ങനെ എഴുതി ചേര്‍ത്തതാണ്. ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയതിന്റെ വിരോധമാണ് ഇതിനു കാരണമെന്നും ഫെന്നി ബാലകൃഷ്ണന്‍ മൊഴി നല്‍കി. സരിത നായരും കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ.യും ഗൂഢാലോചന നടത്തി വ്യാജ കത്ത് തയ്യാറാക്കിയെന്നാരോപിച്ചാണ് സുധീര്‍ ജേക്കബ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന മൊഴിയാണ് ഫെന്നി ബാലകൃഷ്ണന്‍ കോടതിയില്‍ നല്‍കിയത്. പത്തനംതിട്ട ജയില്‍ സൂപ്രണ്ട്, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരെ വിസ്തരിക്കുന്നതിനായി കേസ് ജനുവരി പത്തൊമ്പതിലേക്ക് മാറ്റി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…