തായിഫ്:ഏഴു വയസ്സുകാരിയായ പാക്ക് ബാലികയെ പീഡിപ്പിച്ച ആഫ്രിക്കന്‍ ബാലന് വധശിക്ഷ നല്‍കണമെന്ന് ബാലികയുടെ കുടുംബം ആവശ്യപ്പെട്ടു. പ്രതിക്ക് വധശിക്ഷ നടപ്പാക്കുന്നത് നേരിട്ട് കാണാതെ തങ്ങള്‍ക്ക് മനഃസമാധാനം ലഭിക്കില്ലെന്ന് ബാലികയുടെ മാതാവ് പറഞ്ഞു. അപരിചിതരെ കാണുന്നത് മകളെ ഭീതിപ്പെടുത്തുകയാണിപ്പോള്‍ . അറസ്റ്റിലായ പ്രതി നേരത്തെ തങ്ങളുടെ അയല്‍വാസിയായിരുന്നു. പ്രതിയുടെ കുടുംബം മാസങ്ങള്‍ക്കു മുമ്പാണ്താമസം മാറിയത് . മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ മകള്‍ ചികിത്സയില്‍ തുടരുകയാണെന്നും പാക് യുവതി പറഞ്ഞു. തായിഫ് അല്‍അഖീഖ് ഡിസ്ട്രിക്ടില്‍ ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത് .
സമീപത്തെ ഗ്രോസറിയിലേക്ക് പോവുകയായിരുന്ന ബാലികയെ ആഫ്രിക്കക്കാരന്‍ ഒരു റിയാല്‍ നല്‍കി പ്രലോഭിപ്പിച്ച് പ്രദേശത്തെ ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബാലികയെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് വീടിനു സമീപം നടപ്പാതയില്‍ രക്തത്തില്‍ കുളിച്ച് ബോധരഹിതയായ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പാക് കുടുംബം അല്‍സലാമ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുമ്പ് നിരവധി കേസുകളില്‍ പ്രതിയായ 17 കാരനാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി മക്ക പ്രവിശ്യ പൊലീസ് വക്താവ് കേണല്‍ ആത്തി അല്‍ഖുറശി പറഞ്ഞു. കിങ്‌ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലികയെ മനുഷ്യാവകാശ കമ്മീഷന്‍ പ്രതിനിധി ആദില്‍ അല്‍സുബൈത്തി സന്ദര്‍ശിച്ചു. മാനസികാഘാതം കുറക്കുന്നതിന് ആശുപത്രി അധികൃതര്‍ ബാലികക്ക് കളിപ്പാട്ടങ്ങളും മറ്റും നല്‍കിയിട്ടുണ്ട്