ബഹ്റൈന്‍ കേരളീയ സമാജം ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം

17 second read

ബഹ്റൈന്‍: കേരളീയ സമാജം ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 30 ശനിയാഴ്ച്ച വിപുലമായ കലാപരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി സമാജം ആക്ടിംഗ്പ്രസിഡന്റ് ആഷ്‌ലി രാജു ജോര്‍ജ്, ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് നാലു മണി മുതല്‍ ‘ക്രിസ്മസ് ട്രീ’ മല്‍സരവും ‘ബെയ്ക്ക് എ കേക്ക്’ മത്സരവും ‘ക്രിസ്മസ് കരോള്’ മത്സരവുംതുടര്‍ന്ന് കുട്ടികള്‍ക്കായി ‘ക്രിസ്മസ് പപ്പാ’ മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സാന്റാക്ലോസില്‍ നിന്നും സമ്മാനം സ്വീകരിക്കുവാനായി മുന്‍കൂട്ടി സമാജം ഓഫിസില്‍ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

അനു തോമസ് ജോണ്‍ കണ്‍വീനറും ഉണ്ണികൃഷ്ണന്‍ പിള്ള ജോയിന്റ് കണ്‍വീനറും സാഹിത്യവിഭാഗം സെക്രട്ടറി കെ.സി ഫിലിപ്പ് കോര്‍ഡിനനേറ്ററും ആയുള്ള വിപുലമായ കമ്മിറ്റിയാണ് ഇത്തവണത്തെ ക്രിസ്മസ്‌ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 28നു മുന്‍പ് സമാജം ഓഫീസുമായി ബന്ധപ്പെട്ട് പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 37789322 , 3777 8731 ,34451324 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …