പ്രശസ്ത ഗായകന്‍ ഹുസൈന്‍ ജാസിം നിര്യാതനായി

17 second read

കുവൈത്ത്: പ്രശസ്ത ഗായകന്‍ ഹുസൈന്‍ ജാസിം (73) നിര്യാതനായി. 1970കളിലും 1980കളിലും ശ്രദ്ധേയമായ ഗാനങ്ങളിലൂടെ കുവൈത്തിലെ സംഗീത ലോകത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമാണ് അദ്ദേഹം. വിവിധ വിദ്യാലയങ്ങളില്‍ സംഗീതാധ്യാപകനായും ഹെഡ്മാസ്റ്റര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അല്‍പകാലം സംഗീത മേഖലയില്‍നിന്ന് വിട്ടുനിന്ന അദ്ദേഹം 1991ല്‍ ഇറാഖിന്റെ അധിനിവേശത്തില്‍നിന്നു കുവൈത്തിന്റെ മോചനവുമായി ബന്ധപ്പെട്ട ആഘോഷ ഗാനങ്ങളുമായി തിരിച്ചുവരികയായിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആറാം വിരല്‍ നീക്കാന്‍ എത്തിയപ്പോഴാണ് നാക്കില്‍ കണ്ടത് :സംഭവത്തെ ന്യായീകരിച്ച് കെജിഎംസിടിഎ

കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്…