രാഷ്ട്രനേതാക്കളുടെ കൂറ്റന്‍ കൊളാഷുമായി ബഹ്‌റൈന്‍ കേരളീയ സമാജം

16 second read

മനാമ: രാഷ്ട്രനേതാക്കളുടെ കൂറ്റന്‍ കൊളാഷ് ഛായാചിത്രം ഒരുക്കി കേരളീയ സമാജം ബഹ്റൈന്‍ ദേശീയ ദിനാഘോഷം വര്‍ണാഭമാക്കി. വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളും ഒരുക്കിയിരുന്നു.

രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരുടെ 40 അടി നീളവും 24 അടി വീതിയുമുള്ള ചിത്രങ്ങളാണ് നാല്‍പതിലേറെ കലാകാരന്‍മാര്‍ ചേര്‍ന്നൊരുക്കിയത്. കൊളാഷ് ചിത്രം തയാറാക്കാന്‍ 57 കിലോ പത്രക്കടലാസ് ഉപയോഗിച്ചു. ഹീര ജോസഫ്, ഹരീഷ് മേനോന്‍, ആല്‍ബര്‍ട് ആന്റണി, സുരേഷ് അയ്യമ്പിള്ളി, രാജി, ലത മണികണ്ഠന്‍, ഫാത്തിമ ഖമീസ്, അച്ചു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഒരുക്കം നാലു ദിവസം നീണ്ടു. ചിത്രം ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ട്. സമാജത്തിന്റെ പ്രധാന കവാടത്തിലാണു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

സമാജം ഫൊട്ടോഗ്രഫി ക്ലബ് നേതൃത്വത്തില്‍ ‘സുന്ദര ബഹ്റൈന്‍’ എന്ന വിഷയത്തില്‍ ഫോട്ടോ പ്രദര്‍ശനവും നടത്തി. എണ്‍പതോളം ചിത്രങ്ങളാണു പ്രദര്‍ശനത്തിലുള്ളത്. മത്സരത്തില്‍ കെ.വി.ആസിമിന്റെ ചിത്രത്തിന് ഒന്നാം സമ്മാനമായി ഫ്യൂജി ക്യാമറ ലഭിച്ചു. കണ്‍വീനര്‍ ഷിബു കൃഷ്ണ, ജന.സെക്രട്ടറി എന്‍.കെ.വീരമണി, പ്രേംജിത്ത് നാരായണ്‍, സജി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …