പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി

16 second read

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് 144 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ 714 രൂപയായിരുന്നു 14.2 കിലോ സിലിണ്ടറുകളുടെ വില 858.50 രൂപയായി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. എന്നാല്‍ സബ്‌സിഡി നിരക്കുകള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനാല്‍ വിലക്കയറ്റം വലിയ രീതിയില്‍ ഉപയോക്താക്കളെ ബാധിക്കില്ല.

ഗാര്‍ഹിക സിലിണ്ടറുകള്‍ പ്രതിവര്‍ഷം 12 എണ്ണമാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നത്. സബ്‌സിഡി നിരക്ക് 153.86 രൂപയില്‍ നിന്ന് 291.48 രൂപയായി ഉയര്‍ത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ 567.02 രൂപയ്ക്ക് സിലിണ്ടറുകള്‍ ലഭിക്കും. പ്രധാനമന്ത്രി ഉജ്വല യോജന ഉപയോക്താക്കളുടെ സബ്‌സിഡി നിരക്ക് 174.86 രൂപയില്‍ നിന്നു 312.48 രൂപയായും ഉയര്‍ത്തി. ഇവര്‍ക്ക് 546.02 രൂപയ്ക്കു സിലിണ്ടര്‍ ലഭിക്കും.

ഡല്‍ഹി തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സിലിണ്ടറുകളുടെ വില കൂട്ടിയത്. 2014 ജനുവരിക്കു ശേഷം ഇതാദ്യമായാണ് ഒറ്റയടിക്ക് ഇത്രയും തുക കൂട്ടുന്നത്. സാധാരണഗതിയില്‍ എല്ലാം മാസവും ഒന്നാം തീയതിയാണ് എല്‍പിജി സിലിണ്ടറുകളുടെ വില പുതുക്കുന്നത്. എന്നാല്‍ സബ്‌സ്ഡി നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നടപടിക്രമങ്ങളുടെ കാലതാമസം മൂലമാണ് രണ്ടാഴ്ച സമയം എടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …