മസ്‌കത്ത് :വ്യാജ നോട്ടുകളുമായി ഇടപാട് നടത്തിയ സ്ത്രീ ഉള്‍പ്പടെ ഏഴ് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. റൂവിയിലാണ് സംഘം വ്യാജ നോട്ടുകള്‍ മാറ്റിയെടുത്താന്‍ ശ്രമിച്ചത്. സംഘത്തെ കുറിച്ച് സൂചന ലഭിച്ചതോടെ അസൈബ, റൂവി പൊലീസ് സ്റ്റേഷനുകള്‍ സംയുക്തമായി കുറ്റാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.
ഇവരുടെ താമസ കേന്ദ്രത്തില്‍ നിന്നും 17,000 റിയാലിന്റെ വ്യാജ നോട്ടുകളും വിലകൂടിയ വാച്ചുകളും ആഭരണങ്ങളും കണ്ടെത്തി. ഇവര്‍ നോട്ടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു.