അഞ്ചു കാല്‍നടയാത്രക്കാരെ ഇടിച്ചു കൊന്ന കോടീശ്വരിയായ ഇരുപതുകാരിയെ രണ്ടു മാസത്തേക്ക് ജയിലില്‍ അടച്ചു

0 second read

കഴിഞ്ഞ ദിവസം ഉക്രയിനിലെ ഖാര്‍കിവിലെ റോഡില്‍ വച്ച് കാല്‍നട യാത്രക്കാരായ അഞ്ചു പേരെ ഇടിച്ചു കൊന്ന പെണ്‍കുട്ടിയെ രണ്ടു മാസത്തേക്ക് ജയിലില്‍ അടച്ചു. ഇവിടുത്തെ ശതകോടീശ്വരിയായ വാസിലി സെയ്റ്റ്‌സെവിന്റെ മകളും 20കാരിയുമായ അലിയോന സെയ്റ്റ്‌സെവിനെയാണ് കോടതി തടവിലാക്കിയത്. കോടതി രണ്ടു മാസത്തെ തടവ് വിധിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അലിയോന ആ വിധി കേട്ടത്. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അപകടം അറിയാതെ സംഭവിച്ചതാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞ അലിയോന മരിച്ചവരുടെ കുടുംബത്തിന് തന്റെ മാതാപിതാക്കള്‍ സഹായം നല്‍കുമെന്നും കോടതിയില്‍ പറഞ്ഞു. അഞ്ചു പേര്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം നിസാരമായി കാണാന്‍ സാധിക്കുന്നതല്ലെന്നും അലിയോനയ്‌ക്കെതിരെ ക്രിമിനല്‍ അന്വേഷണം നടത്തണമെന്നും പറഞ്ഞ കോടതി രണ്ടു മാസം തടവില്‍ പാര്‍പ്പിക്കുവാന്‍ ഉത്തരവിടുകയായിരുന്നു. അലിയോനയുടെ മൂത്ര പരിശോധനയില്‍ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നെങ്കിലും രക്ത പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. അതിനാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുവാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അലിയോന അശ്രദ്ധമായി വണ്ടിയോടിച്ചതാണ് കൂട്ടക്കുരുതിക്ക് ഇടയാക്കിയത്. എന്നാല്‍ അപകടത്തില്‍ അലിയോനയ്ക്ക് പരുക്കൊന്നുമേറ്റിട്ടില്ല. അപകടമുണ്ടാക്കിയതിനെ തുടര്‍ന്ന് ഈ പെണ്‍കുട്ടിയെ കൈകാര്യം ചെയ്യാന്‍ നാട്ടുകാര്‍ വളഞ്ഞപ്പോഴേക്കും അലിയോനയെ രക്ഷിക്കാന്‍ രണ്ട് വാഹനങ്ങളില്‍ നിറയെ എത്തിയ ബോഡി ഗാര്‍ഡുകള്‍ അണിനിരന്നിരുന്നു.

അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 15 വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയടക്കം അപകടത്തില്‍ കൊല്ലപ്പെട്ടതിലുള്ള അമര്‍ഷം അടക്കാന്‍ വയ്യാതെയാണ് ദൃക്‌സാക്ഷികള്‍ അലിയോനയെ കൈവയ്ക്കാന്‍ കുതിച്ചെത്തിയിരുന്നത്. എന്നാല്‍ ശതകോടീശ്വരിയുടെ മകളെ രക്ഷിക്കാന്‍ വേണ്ടി രണ്ട് ജീപ്പ് നിറയെ ബോഡി ഗാര്‍ഡുമാര്‍ ഇവിടേക്ക് കുതിച്ചെത്തിയതോടെ നാട്ടുകാര്‍ക്ക് അവളെയൊന്ന് തൊടാന്‍ പോലും സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുമ്ബ് അമിതവേഗതയില്‍ വണ്ടിയോടിച്ചതിന് അലിയോനയില്‍ നിന്നും മൂന്ന് വെവ്വേറ സന്ദര്‍ഭങ്ങളില്‍ പിഴ ഈടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…