ദുബായ്: സ്‌കൂള്‍ ബസിനുള്ളില്‍ ഡ്രൈവര്‍ പൂട്ടിയിട്ടിട്ടുപോയ എട്ടുവയസ്സുകാരിയെ അജ്മാന്‍ പോലീസ് രക്ഷിച്ചു. സ്‌കൂളിലേക്കുള്ള യാത്രയില്‍ ഉറങ്ങിപ്പോയെന്നും ഉണര്‍ന്നപ്പോള്‍ ബസില്‍ തനിച്ചായിരുന്നെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ബസ് ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പിന്നീട് വാതില്‍ പുറത്തുനിന്ന് പൂട്ടി പോയതായും കുട്ടി പറഞ്ഞു.
എന്നാല്‍, പെണ്‍കുട്ടി ബസില്‍ ഉണ്ടായിരുന്നത് താന്‍ അറിഞ്ഞില്ലെന്നാണ് അറസ്റ്റിലായ ഏഷ്യന്‍ ഡ്രൈവര്‍ പറയുന്നത്. ലിവര പ്രദേശത്ത് പാര്‍ക്ക് ചെയ്ത സ്‌കൂള്‍ ബസില്‍ ഒരു പെണ്‍കുട്ടിയെ കണ്ടതായി പോലീസിന് ലഭിച്ച ഫോണ്‍ സന്ദേശമാണ് രക്ഷയായത്. പോലീസെത്തുമ്പോള്‍ പേടിച്ച് കരഞ്ഞു തളര്‍ന്ന അവസ്ഥയിലായിരുന്നു കുട്ടി.