മണ്ണടി: നമ്പരും ബാര്‍കോഡും രേഖപ്പെടുത്താത്ത നിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ പ്ലസ് ഭാഗ്യക്കുറി. നിലമേല്‍ ജംക്ഷനിലെ ലോട്ടറി വില്‍പനക്കാരനായ മണ്ണടി കുറ്റിയില്‍ സുരേന്ദ്രനു ലഭിച്ച 50 ടിക്കറ്റില്‍ ഒന്നിലാണ് നമ്പറും ബാര്‍കോഡും ഇല്ലാത്തത്. അച്ചടി തകരാറാണെന്നാണ് കരുതുന്നത്.
അടൂരിലുള്ള ശ്രീകൃഷ്ണ ഭാഗ്യക്കുറി ഏജന്‍സിയില്‍ നിന്നു 18ന് രാവിലെയാണ് ടിക്കറ്റുകള്‍ വാങ്ങിയത്. വൈകിട്ടോടെ സുരേന്ദ്രന്റെ കടയിലെത്തിയ ഒരു ഭാഗ്യാന്വേഷി ഇഷ്ടമുള്ള നമ്പറിലുള്ള ടിക്കറ്റ് തിരയുന്നതിനിടയിലാണ് നമ്പരും ബാര്‍കോഡും രേഖപ്പെടുത്താത്ത ഭാഗ്യക്കുറി ശ്രദ്ധയില്‍പെട്ടത്. 50 ലക്ഷം രുപ ഒന്നാം സമ്മാനമായുള്ള 30 രുപ നിരക്കിലുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്നലെയായിരുന്നു.