ദിലീപ് വ്യാജമെഡിക്കല്‍ രേഖയുണ്ടാക്കിയതായി കണ്ടെത്തി

0 second read

കൊച്ചി: ദിലീപിനെതിരെ കൂടുതല്‍ ആരോപണം. നടിയെ ആക്രമിച്ച കേസില്‍നിന്ന് രക്ഷപ്പെടുന്നതിനായി ദിലീപ് വ്യാജമെഡിക്കല്‍ രേഖയുണ്ടാക്കിയതായി പൊലീസ് കണ്ടെത്തി. നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലായിരുന്നെന്ന് വരുത്താനായിരുന്നു ദിലീപിന്റെ നീക്കം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയിരുന്നെന്നാണ് ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയത്. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് താന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഫെബ്രുവരി 14 മുതല്‍ 21 വരെ പനിക്ക് ചികിത്സയിലായിരുന്നു എന്നു കാണിക്കുന്ന രേഖയാണ് ദിലീപിന്റെ ആവശ്യപ്രകാരം ആശുപത്രി അധികൃതര്‍ നല്‍കിയത്.

ആശുപത്രി ഫയലുകളില്‍ ദിലീപിനെ പരിശോധിച്ചതിന്റെയും ചികിത്സിച്ചതിന്റെയുമെല്ലാം വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍,പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ ദിവസങ്ങളില്‍ ദിലീപ് അവിടെ ചികിത്സയിലുണ്ടായിരുന്നില്ലെന്ന് വ്യക്തമായിരുന്നു. ഇതിനിടയില്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ദിലീപ് പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസം ദിലീപ് സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളില്‍ ചികിത്സയിലായിരുന്നു എന്ന വാദം തെറ്റാണെന്ന് പൊലീസിന് വ്യക്തമായി.

ആശുപത്രിയിലെ നഴ്സുമാരെയും ഡോക്ടറെയും വിശദമായി ചോദ്യംചെയ്തതില്‍നിന്നാണ് ഇത് വ്യാജരേഖയാണെന്ന് വ്യക്തമായത്. ദിലീപിന്റെ ആവശ്യ പ്രകാരമാണ് മെഡിക്കല്‍ രേഖയുണ്ടാക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ മൊഴി നല്‍കിയിരിക്കുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…