ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘര്‍ഷം

Editor

ന്യൂഡല്‍ഹി : ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെഎന്‍യു) സംഘര്‍ഷം. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് അയ്ഷി ഘോഷിനെ പുറത്തുനിന്നെത്തിയ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. തലയ്ക്കു പരുക്കേറ്റ അയ്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ഒരു സംഘം മുഖംമൂടി ധരിച്ച് ക്യാംപസിനുള്ളില്‍ പ്രവേശിക്കുകയും അയ്ഷിയെയും മറ്റു വിദ്യാര്‍ഥികളെയും ആക്രമിക്കുകയായിരുന്നെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരും ആക്രമി സംഘത്തിലുണ്ടായിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നും യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. ഹോസ്റ്റല്‍ ഫീസ് വര്‍ധനവും റജിസ്ട്രേഷന്‍ ബഹിഷ്‌കരണത്തേയും ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെയാണ് മര്‍ദനമെന്നാണ് സൂചന. സംഘര്‍ഷത്തിനിടെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഫാസ്ടാഗിലൂടെയുള്ള ടോള്‍ വരുമാനം പ്രതിദിനം 52 കോടി രൂപ

ഗോമൂത്രത്തില്‍ നിന്ന് കാന്‍സറിന്റെ മരുന്നുണ്ടാക്കുന്ന പഠനത്തില്‍: മകളുടെ വിവാഹ വാഹനത്തില്‍ ചാണകം പൂശി ഡോക്ടര്‍

Related posts
Your comment?
Leave a Reply