മലയാളി ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

16 second read

ദുബായ്: മലയാളി ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി സുകന്യ ഭവനില്‍ സിറില്‍ മാര്‍ഷല്‍ (30) ആണ് ഇന്നു പുലര്‍ച്ചെ അല്‍ഖൂസിലുള്ള ജോലി സ്ഥലത്തു മരിച്ചത്. ക്ലാസിക് വിഷന്‍ ഗ്ലാസ് ആന്‍ഡ് അലൂമിനിയം ഇന്‍സ്റ്റാളേഷന്‍ കമ്പനിയില്‍ അലൂമിനിയം ഫിറ്ററായിരുന്നു. അപകട സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. നെപ്പോളിയന്‍ മാര്‍ഷല്‍ – തങ്കമ്മ എന്നിവരുടെ മകനാണ്. ഭാര്യ: സൗമ്യ. നാലു വയസ്സുള്ള ജ്യുവല്‍ എസ്.സിറില്‍ മകളാണ്.

നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …