ലോകത്തിലെ മികച്ച മ്യൂസിയങ്ങളുടെ പട്ടികയിൽ ഖത്തറും

Editor

ദോഹ: ലോകത്തിലെ ഏറ്റവും മികച്ച മ്യൂസിയങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ദേശീയ മ്യൂസിയവും. ലോകപ്രശസ്ത ആര്‍ക്കിടെക്ചര്‍ വെബ് മാഗസിന്‍ ഡിസൈന്‍ബൂമിന്റെ 2019 ലെ ലോകത്തിലെ പത്ത് മികച്ച മ്യൂസിയങ്ങളുടെയും സാംസ്‌കാരിക വേദിയുടെയും പട്ടികയില്‍ ഖത്തര്‍ ദേശീയ മ്യൂസിയം ഇടം നേടിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഫ്രഞ്ച് ആര്‍ക്കിടെക്റ്റ് ജീന്‍ നോവെല്‍ ഡിസൈന്‍ ചെയ്ത ദേശീയ മ്യൂസിയം ഉദ്ഘാടനം ചെയ്തത്.മരുഭൂമിയിലെ മണ്‍പുറ്റിന്റെ (ഡെസര്‍ട്ട് റോസ്) ഡിസൈനിലുള്ള മ്യൂസിയം ഇതിനകം തന്നെ ലോക ശ്രദ്ധ നേടിയിരുന്നു. ടൈം മാഗസിന്റെ 2019 ലെ ലോകത്തിലെ മികച്ച സന്ദര്‍ശന കേന്ദ്രങ്ങളുടെ പട്ടികയിലും മ്യൂസിയമുണ്ടായിരുന്നു.

ഉദ്ഘാടനത്തിന് മുന്‍പേ വാള്‍പേപ്പര്‍ മാഗസിന്റെ 15ാം വാര്‍ഷിക ഡിസൈന്‍ 2019ല്‍ മികച്ച മേല്‍ക്കൂരയ്ക്കുള്ള പുരസ്‌കാരവും ദി ടൈംസ് ദിനപത്രത്തിന്റെ പട്ടികയില്‍ ലോകത്തിലെ മികച്ച 10 കെട്ടിടങ്ങളില്‍ ഒന്നാം സ്ഥാനവും നേടിയിരുന്നു. 40,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 8,000 ചതുരശ്രമീറ്റര്‍ സ്ഥിരവും 2,000 ചതുരശ്രമീറ്റര്‍ താല്‍ക്കാലികവുമായ പ്രദര്‍ശന ഹാളുകള്‍, ലാബുകള്‍, ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍, ത്രീഡി ഡിജിറ്റല്‍ ഫൊട്ടോഗ്രഫി, 11 ഗാലറികള്‍, സംഗീത, കവിതാ ഇടങ്ങള്‍ തുടങ്ങി ഒട്ടേറെ സവിശേഷതകളാണ് ഇവിടെയുള്ളത്. 25 വര്‍ഷത്തോളം ഷെയ്ഖ് അബ്ദുല്ല ബിന്‍ ജാസിം അല്‍താനിയുടെ ഭരണ സിരാകേന്ദ്രമായിരുന്ന കൊട്ടാരമാണ് 1975 ല്‍ മ്യൂസിയമാക്കി മാറ്റിയത്. പിന്നീട് പൈതൃകം നിലനിര്‍ത്തി നവീകരിക്കുകയായിരുന്നു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പരിക്കേറ്റ ഉമറുല്‍ ഫാറുഖിനെ നാട്ടിലേക്ക് കൊണ്ടുപേയി

ഖത്തര്‍ എയര്‍വേയ്സിന്റെ വിമാന ശ്രേണിയിലേക്ക് 40 പുതിയ വിമാനങ്ങള്‍

Related posts
Your comment?
Leave a Reply