ഫാസ്ടാഗിലൂടെയുള്ള ടോള്‍ വരുമാനം പ്രതിദിനം 52 കോടി രൂപ

Editor

ന്യൂഡല്‍ഹി: ഫാസ്ടാഗിലൂടെയുള്ള ടോള്‍ വരുമാനം പ്രതിദിനം 52 കോടി രൂപയെന്ന് ദേശീയ പാത അതോറിറ്റി. 15 മുതല്‍ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി.

യുപിഐ അടക്കമുള്ള അംഗീകൃത മാര്‍ഗങ്ങളിലൂടെ ഫാസ്ടാഗ് റീചാര്‍ജ് ചെയ്യാന്‍ റിസര്‍വ് ബാങ്ക് അനുവാദം നല്‍കിയിട്ടുണ്ട്. നേരത്തേ ബാങ്ക് അക്കൗണ്ടുകള്‍ മുഖേന മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇതുവരെ 1.15 കോടി ഫാസ്ടാഗുകള്‍ വിറ്റഴിച്ചു. പ്രതിദിനം ഒരു ലക്ഷം ഫാസ്ടാഗുകള്‍ വില്‍ക്കുന്നുണ്ട്. പ്രതിവര്‍ഷം 8000 കോടി രൂപയാണ് ഇ-ടോള്‍ സംവിധാനത്തിലൂടെ പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ 523 ടോള്‍ പ്ലാസകളിലാണ് നിലവില്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നത്. കേരളമടക്കം കൂടുതല്‍ സംസ്ഥാനങ്ങള്‍ ടോള്‍ പ്ലാസകള്‍ ലിങ്ക് ചെയ്യുന്നതോടെ ഗതാഗതം സുഗമമാകുന്നും അധികൃതര്‍ പറഞ്ഞു.

പുതിയ മോട്ടര്‍ വാഹന നിയമം വഴി ഗതാഗത വകുപ്പിനു നവംബര്‍ വരെ 700 കോടി രൂപ അധിക വരുമാനമുണ്ടായി.
മ്യൂച്വല്‍ ഫണ്ട് മാതൃകയില്‍ ദേശീയപാത നിര്‍മാണത്തിലും അറ്റകുറ്റപ്പണികള്‍ക്കും പണം കണ്ടെത്താനുള്ള അടിസ്ഥാന സൗകര്യ ട്രസ്റ്റുകളും വൈകാതെ നിലവില്‍ വരും.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ മാര്‍ച്ച് 31 വരെ നീട്ടി

ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘര്‍ഷം

Related posts
Your comment?
Leave a Reply