മലയാളി യുവാവ് സൗദിയില്‍ നിര്യാതനായി

16 second read

റിയാദ്: കോട്ടയം സംക്രാന്തി നമ്പൂരിമുകളേല്‍ ഷംസുദ്ദീന്‍ – സീനത്ത് ദമ്പതികളുടെ മകന്‍ മാഹീന്‍ അബൂബക്കര്‍ (28) സൗദിയില്‍ നിര്യാതനായി. ഉംറ കര്‍മം നടത്തി സമീപത്തെ താമസസ്ഥലത്തേക്കു പോകുന്നതിനിടെ മാഹീന്‍ അബൂബക്കറിനു ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു.

ഒപ്പം ഉണ്ടായിരുന്ന സഹോദരി സജനയും ഭര്‍ത്താവ് ഷാനവാസും മാഹീന്‍ അബൂബക്കറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കബറടക്കം ഇന്നു രാവിലെ മദീനയില്‍. നാട്ടില്‍ നിന്നു കഴിഞ്ഞ 22നാണു മാഹീന്‍ അബൂബക്കര്‍ സൗദി അറേബ്യയിലേക്കു പുറപ്പെട്ടത്. ഭാര്യ: അജിന്‍സാ. അല്‍ഫാ ഫാത്തിമയും 40 ദിവസം പ്രായമായ പെണ്‍കുട്ടിയും മക്കളാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …