ഒഐസിസി ഒമാന്‍ കോണ്‍ഗ്രസ് ജന്മദിനാഘോഷം സംഘടിപ്പിച്ചു

Editor

മസ്‌കത്ത് : ഒഐസിസി ഒമാന്‍ നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 134-ാം വാര്‍ഷികം ആഘോഷിച്ചു. ആക്ടിങ് പ്രസിഡന്റ് ഹൈദ്രോസ് പതുവന അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ഗ്ലോബല്‍ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കല്‍ നിര്‍വഹിച്ചു. മതേതര ഇന്ത്യയുടെ നിലനില്‍പ്പിനു കോണ്‍ഗ്രസിന്റെ ആവശ്യകതയെ കുറിച്ച് എം.ജെ. സലിം മുഖ്യപ്രഭാഷണത്തില്‍ വിശദീകരിച്ചു.

കേക്ക് മുറിച്ച് മധുരം പങ്കുവെച്ചാണ് ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചത്. സെക്രട്ടറി ജിജോ കടത്തോട്ടു സ്വാഗതവും ട്രഷറര്‍ ഷിഹാബുദ്ദിന്‍ ഓടയം നന്ദിയും പറഞ്ഞു. ഒഐസിസി ഭാരവാഹികളായ തോമസ്, അനീഷ് കടവില്‍, ബിന്ദു പാലക്കല്‍, പീയുഷ് ഗോപിനാഥ് തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയില്‍ പെരുന്നാള്‍

മോഡി ഭക്തര്‍ ഭരണകൂട ഭീകരതയുടെ ചുവടുപിടിച്ച് അഴിഞ്ഞാടുന്നു: റെജി ഇടിക്കുള

Related posts
Your comment?
Leave a Reply