പൊലീസ് മെഡല്‍ നേടിയ പിറ്റേന്ന് എ.എസ്.ഐ ഷോക്കേറ്റ് മരിച്ചു

16 second read

കിളിമാനൂര്‍: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചതിന്റെ ആഹ്ലാദം കഴിയും മുമ്പേ, സ്വന്തം വീട്ടിലെ കോഴികളെ സംരക്ഷിക്കാന്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി കണക്ഷനില്‍നിന്ന് ഷോക്കേറ്റ് എ.എസ്.ഐ മരിച്ചു. തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിലെ പരിശീലകനായ വെഞ്ഞാറമൂട് ആലിയാട് ശ്രീനിലയത്തില്‍ ഹര്‍ഷകുമാറാണ് (47) മരിച്ചത്.

വെള്ളിയാഴ്ച രാവിലെ എസ്.എ.പി ക്യാമ്പില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നാണ് മെഡല്‍ ഏറ്റുവാങ്ങിയത്. ഇന്നലെ രാവിലെയായിരുന്നു ദുരന്തം. തെരുവുനായ്ക്കളില്‍നിന്ന് കോഴികളെ രക്ഷിക്കാന്‍ കൂട്ടില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി കണക്ഷനില്‍ നിന്നാണ് ഷോക്കേറ്റത്. രാവിലെ കോഴിക്ക് തീറ്റ കൊടുക്കുന്നതിനിടെ ആദ്യം ഭാര്യ സ്വപ്നകുമാരിക്കാണ് ഷോക്കേറ്റത്. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹര്‍ഷകുമാറിനും ഷോക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹര്‍ഷകുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

രാവിലെ വൈദ്യുതി കണക്ഷന്റെ സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്നതാണ് അപകടകാരണം. പ്രദേശത്ത് തെരുവു നായ്ക്കള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് കോഴിക്കൂടിന് ചുറ്റും വൈദ്യുതി കണക്ഷന്‍ സ്ഥാപിച്ചത്. മക്കള്‍: അമൃത, ആദിത്യ.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …