വഫാ ഫിറോസ് സമൂഹമാധ്യമത്തിലൂടെ രംഗത്ത് :ആരോപണങ്ങള്‍ക്ക് മറുപടിയുമായി വഫ

Editor

അബുദാബി: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മരിക്കാന്‍ ഇടയായ സംഭവത്തില്‍ ഉള്‍പ്പെട്ട വഫാ ഫിറോസ് സമൂഹമാധ്യമത്തിലൂടെ രംഗത്ത് വന്നു. സംഭവത്തിന് ശേഷം ഭര്‍ത്താവ് ഫിറോസ് വിവാഹമോചനം ആവശ്യപ്പെട്ടു വഫയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ കോപ്പി അവരുടെ മാതാപിതാക്കള്‍ക്കും സ്വദേശമായ വെള്ളൂര്‍ക്കോണം മുസ്ലിം ജമാഅത്തിന് വയ്ക്കുകയും ചെയ്തു. എന്നാല്‍, ഈ നോട്ടീസിലെ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞാണ് നേരത്തെ അബുദാബിയില്‍ പ്രവാസിയായിരുന്ന ഈ യുവതി എത്തിയിട്ടുള്ളത്. ഫിറോസിന്റെ ആരോപണങ്ങള്‍ മുഴുവന്‍ തെറ്റാണെന്നും തന്നെ വിശ്വസിക്കണമെന്നും അവര്‍ ടിക് ടോക്കിലൂടെ പുറത്തുവിട്ട ആറു വിഡിയോകളിലൂടെ അഭ്യര്‍ഥിക്കുന്നു. കൂടാതെ, ഫിറോസ് വഫയുടെ പേരില്‍ ബാങ്കുവായ്പയെടുത്തു വാങ്ങിയ കാറിനെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.

വഫയുടെ വിഡിയോകളിലെ വിശദാംശങ്ങള്‍ ഇങ്ങനെ:
‘ഈ വിഡിയോ എന്നെയും ഫിറോസിനെയും അറിയാത്തവര്‍ക്ക് വേണ്ടിയുള്ളതാണ്. നിങ്ങള്‍ കരുതുന്നതു പോലെ ഫിറോസ് എന്ന വ്യക്തി എന്നെ കല്യാണം കഴിച്ചതിന് ശേഷം മാത്രം ഒരു ഭര്‍ത്താവെന്ന നിലയില്‍ മനസിലാക്കിയ ആളല്ല. എന്റെ കുഞ്ഞിലേ, അതായത് മൂന്നോ നാലോ വയസു മുതലേ എന്നെ കാണുന്ന വ്യക്തിയാണ്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹത്തെ അങ്കിള്‍ എന്ന് വിളിക്കുമായിരുന്നു. ഞങ്ങള്‍ തമ്മില്‍ 13 വര്‍ഷത്തെ പ്രായവ്യത്യാസമുണ്ട്. അദ്ദേഹം എന്റെ അയല്‍ക്കാരനാണ്. നാലു വീട് അപ്പുറം. മാത്രമല്ല, അദ്ദേഹം എന്റെ അകന്ന ബന്ധുവുമാണ്. അങ്ങനെയാണ് ഇങ്ങനെയൊരു വിവാഹാലോചന വരുന്നതും വയസ് പോലും നോക്കാതെ പപ്പയും മമ്മിയും വിവാഹം നടത്തുന്നതും. നിങ്ങള്‍ക്കറിയാത്ത പലകാര്യവുമുണ്ട്. എന്റെയും ഫിറോസിന്റെയും മഹല്ല് ഒന്നാണ് എന്നത് അതിലൊന്നാണ്.

അപകടത്തിന് ശേഷം ഫിറോസ് മൂന്ന് ദിവസത്തേയ്ക്ക് നാട്ടില്‍ വന്നു. എന്നാല്‍ പുള്ളിക്കാരന്‍ എന്നെയും മോളെയും വന്നു കാണാന്‍ കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ കസിന്‍സായ സവാന്‍, നാസിര്‍ എന്നിവരോടൊപ്പമായിരുന്നു തിരുവനന്തപുരത്ത് താമസിച്ചത്. എന്നാല്‍ നേരത്തെ ഫിറോസാണ് എന്റെ കസിന്‍സിനെയെല്ലാം വിളിച്ചിട്ട് വഫയുടെ അടുത്തുപോകണം, സപ്പോര്‍ട്ട് ചെയ്യണം, വഫയെ എത്രയും പെട്ടെന്ന് പൊലീസ് സ്റ്റേഷനില്‍ നിന്നിറക്കണം, എല്ലാ നിലയിലും വഫയുടെ കൂടെ നില്‍ക്കണമെന്നൊക്കെ പറഞ്ഞത്. എന്നാല്‍ നാട്ടില്‍ വന്ന ശേഷം പുള്ളിക്കാരന് എന്തു സംഭവിച്ചു എന്നറിയില്ല. ആരെങ്കിലും അവിഹിത സ്വാധീനം ചെലുത്തിയോ എന്നുമറിയില്ല. മീഡിയയ്ക്ക് ഇതിനകത്ത് ഒത്തിരി പങ്കുണ്ട്. അവര് പറഞ്ഞതെല്ലാം ഒരു സാധാരണക്കാരന് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കാര്യങ്ങളൊന്നും ആയിരുന്നില്ല. കുറേ സ്റ്റോറീസ് ഇറങ്ങിയിട്ടുണ്ടായിരുന്നു. അദ്ദേഹവും അത് വിശ്വിസിച്ചു. 19 വര്‍ഷം അദ്ദേഹം കണ്ട വഫയല്ല. ഒരാഴ്ച യു ട്യൂബിലും അതിലുമിതിലും കാണിച്ച വഫയാണ് യഥാര്‍ഥമെന്ന് അദ്ദേഹവും വിശ്വസിച്ചു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ചെറുപ്പക്കാരെ ഞെട്ടിച്ച് സ്‌കൈ ഡൈവിങ് നടത്തിയ ഇന്ത്യന്‍ വയോധികന് നായകപരിവേഷം

യുഎഇ സന്ദര്‍ശിക്കാതെ 23 കോടി നേടിയ ഭാഗ്യവാന്‍ മുഹമ്മദ് ഫയാസ്

Related posts
Your comment?
Leave a Reply